Coromandel-express-accident

ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി രാവിലെ അപകട സ്ഥലത്ത് എത്തും. മുഖ്യമന്ത്രി നവീൻ പട്നായിക്കും രാവിലെ അപകടസ്ഥലം സന്ദർശിക്കും. മനഃസാക്ഷിയുണ്ടെങ്കിൽ റയിൽവേമന്ത്രി രാജിവയ്ക്കണമെന്ന് തൃണമൂൽ കോൺഗ്രസ്‌ നേതാവ് ഡെറിക് ഒബ്രിയൻ ആവശ്യപ്പെട്ടു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ ഗോവ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ഉദ്ഘാടനം റദ്ദാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Story Highlights: Coromandel express accident, Odisha train accident