ts-raju

TAGS

‍നടൻ ടി.എസ്.രാജു മരിച്ചെന്ന് നവമാധ്യമങ്ങളിൽ അടക്കം വ്യാജ വാർത്ത. തന്നെ കൊല്ലാൻ ആഗ്രഹിച്ച ആരോ നൽകിയ വാർത്തയാണ് പ്രചരിക്കുന്നതെന്ന് ടി.എസ്.രാജു മനോരമ ന്യൂസിനോട് പറഞ്ഞു. ചലച്ചിത്ര സംഘടനകളും പ്രമുഖരും അടക്കം വ്യാജവാർത്ത പങ്കുവച്ചതോടെ രാജു താൻ ജീവിച്ചിരിക്കുന്നതിന് തെളിവായി വീഡിയോ പുറത്തുവിട്ടു. വാർത്തകൾ വ്യാജമെന്ന് അറിയാതെ അപ്പോഴും ഒട്ടേറെപ്പേർ രാജുവിനെ വിളിച്ചു. ഒടുവിൽ മരിച്ചില്ലെന്ന് ഉറപ്പിക്കാൻ കൊല്ലത്തെ വീട്ടിൽ നിന്ന് സ്വന്തം വീഡിയോ രാജു പുറത്തുവിട്ടു.

 

Fake news that TS Raju is dead