kodi-suni-2

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കൊടി സുനിക്ക് മർദ്ദനം. ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചെന്ന് കുടുംബം പരാതിപ്പെട്ടു. പരുക്കേറ്റ കൊടി സുനി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  

കൊടി സുനിയെ ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി. സെല്ലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മാരകമായി മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം പരാതിപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് കൊടി സുനിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് കൊടി സുനിക്ക് മർദ്ദനമേറ്റതെന്നാണ് പരാതി.

ജയിലിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ കൊടിസുനിയെ അഞ്ചാം പ്രതിയാക്കിയാണ് വിയ്യൂർ പൊലീസ് കേസെടുത്തിരുന്നത്. വധശ്രമം, പൊതു മുതൽ നശിപ്പിക്കൽ ഉൾപ്പടെ വകുപ്പുകളാണ് ചുമത്തിയത്. സുനി അടക്കം പത്തു തടവുകാർ കേസിൽ പ്രതികളാണ്. ജയിലിനുള്ളിലെ ഗാർഡ് ഓഫീസ് ആക്രമിച്ച സംഘം മൂന്നു ജയിൽ ജീവനക്കാരെയും പരുക്കേൽപ്പിച്ചിരുന്നു. ആക്രമണത്തിൽ അസിസ്റ്റന്റ്  പ്രിസൺ ഓഫീസർ അര്‍ജുന്‍ ദാസിന്റെ പരുക്ക് സാരമുള്ളതാണ്. ഇതിന്റെ തുടർച്ചയായാണ് കൊടി സുനിക്ക് മർദ്ദനമേറ്റതെന്നാണ് പരാതി.

Kodi Suni Viyyur jail