'സര്‍ക്കാരിന്‍റെ വീഴ്ചകള്‍ മറയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്'
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അപകീര്‍ത്തിപ്പെടുത്തല്‍ സിപിഎം ആഗ്രഹമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സിപിഎമ്മിന്‍റെ ആഗ്രഹത്തിന് കൂട്ടുനില്‍ക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. സര്‍ക്കാരിന്‍റെ വീഴ്ചകള്‍ മറയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഡിവൈഎഫ്ഐക്കാരുടേത് രക്ഷാപ്രവര്‍ത്തനം എന്ന് പറഞ്ഞ മുഖ്യമന്ത്രി ഗുണ്ടകളുടെ മുഖ്യമന്ത്രിയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പാണോ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
Shafi Parambil against CM Pinarayi Vijayan and K Surendran