നിക്ഷേപത്തട്ടിപ്പുകേസില്‍ ഭാര്യയെ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമെന്ന് ടി.സിദ്ദിഖ് എംഎല്‍എ. പണം നിക്ഷേപിച്ചു എന്ന് പറയുന്ന കാലഘട്ടത്തില്‍ ഭാര്യ അവിടെ ജോലി ചെയ്തിട്ടില്ല. 2022ല്‍ രാജിവച്ച ഒരാള്‍ക്കെതിരെ 2024ല്‍ കേസെടുത്തത് ഗൂഢാലോചനയുടെ തെളിവാണ്. ആ സ്ഥാപനത്തിന്‍റെ പോക്ക് ശരിയല്ലെന്ന് കണ്ടപ്പോഴാണ് ഭാര്യ രാജിവച്ചതെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
കോഴിക്കോട് നടക്കാവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികൾ നിക്ഷേപമായി സ്വീകരിച്ച് വഞ്ചിച്ചെന്ന പരാതിയിൽ ഭാര്യ ടി ഷറഫുനിസയും പ്രതിയെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു എംഎല്‍
എ. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്തത്. നടക്കാവ് കേന്ദ്രീകരിച്ചുള്ള നിധി ലിമിറ്റഡിന്റ പേരിലായിരുന്നു തട്ടിപ്പെന്നാണ് ആക്ഷേപം. അഞ്ചു കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥാപനത്തിന്റ ഡയറക്ടർ ബോർഡംഗമാണ് ഷറഫുന്നിസയെന്നാണ് പൊലീസിന്റ കണ്ടെത്തൽ. സി ഇ ഒ വസിം, തൊണ്ടിക്കോടൻ, മാനേജർ ഷംന കെ ടി, ഡയറക്ടർമാരായ റാഹിലാ ഭാനു, തൊണ്ടിക്കോട് മൊയിദീൻകുട്ടി എന്നിവരാണ് മറ്റ് പ്രതികൾ. 15 മുതൽ 20 കോടി വരെ തട്ടിയെടുത്തെന്നാണ് പരാതി.
Financial fraud; case against T Siddique MLA's wife