ഇരുചക്രവാഹന പ്രേമികളുടെ കണ്ണും കരളുമാണ് യമഹയുടെ ബൈക്കുകൾ. പഴയ പ്രൗഢിയുടെ താരങ്ങൾക്ക് ഇന്നും പൊന്നും വില നൽകി വാങ്ങാൻ യുവാക്കളുടെ മൽസരമാണ്. ഇപ്പോഴിതാ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ട് 34 വര്‍ഷം പിന്നിടുകയാണ്.
ഇതുവരെ ഒരുകോടി ഇരുചക്രവാഹനങ്ങൾ നിരത്തിലിറക്കിയെന്നാണ് കമ്പനി പുറത്തുവിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നത്. ചെന്നൈ പ്ലാന്റില്‍ പ്രത്യേകമായി നടന്ന ചടങ്ങില്‍ യമഹ fzs-fiv30 മോഡല്‍ പുറത്തിറക്കിക്കൊണ്ടായിരുന്നു ഇൗ കണക്കുകൾ കമ്പനി പങ്കുവച്ചത്. 1985ലാണ് യമഹാ മോര്‍ട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. 2012 നും 2019 നും ഇടയിലാണ് അൻപത് ലക്ഷം വാഹനങ്ങള്‍ കമ്പനി നിരത്തിലിറക്കിയത്.
സുരജ്‍പൂര്‍, ഫരിദാബാദ്, ചെന്നൈ തുടങ്ങി മൂന്ന് പ്ലാന്‍റുകളില്‍ നിന്നാണ് യമഹയുടെ ഇരുചക്രവാഹനങ്ങള്‍ പുറത്തിറങ്ങുന്നത്.