shafeena-yusafali-award

ബാപ്പയോളം തന്നെ കഴിവും മിടുക്കും തനിക്കുമുണ്ടെന്ന് തെളിയിക്കുകയാണ് ഷഫീന യൂസഫലി. മധ്യപൂർവദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്സ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ് ഇപ്പോൾ ഷഫീന. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ മകളാണ്. 2010ൽ ഷഫീന ആരംഭിച്ച ടേബിൾസ് കമ്പനിയാണ് ഈ മികവിലേക്ക് ഉയർത്തിയത്. ഹോസ്പിറ്റാലിറ്റി മേഖലയിലേക്കു കടന്നുവന്ന ഷഫീന പെപ്പർ മിൽ, ബ്ലൂംസ്ബറി, മിങ്സ് ചേംബർ എന്നീ ബ്രാൻഡുകളിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കി.

മേഖലയിലും രാജ്യാന്തര തലത്തിലും 30 ശാഖകളായി സംരംഭം പടർന്നു പന്തലിച്ചിരിക്കുകയാണ്. ഷുഗർ ഫാക്ടറി, പാൻകേക്ക് ഹൗസ്, കോൾഡ് സ്റ്റോൺ ക്രീമറി തുടങ്ങിയ രാജ്യാന്തര ബ്രാൻഡുകളും ഇന്ത്യയിലും യുഎഇയിലും അവതരിപ്പിച്ചു. ശക്തമായ മത്സരമുള്ള വിപണിയിൽ വിജയകരമായും ലാഭകരമായും സംരംഭങ്ങൾ പടുത്തുയർത്തിയതിനാണ് അംഗീകരാമെന്ന് ഫോബ്സ് മാസിക അറിയിച്ചു. ആഡംബര ഫാഷൻ ഓൺലൈൻ സ്ഥാപനം ദ് മോഡിസ്റ്റിന്റെ സ്ഥാപക ഗിസ്്ലാൻ ഗുവനസ്, ഡിസൈനർ റീം അക്ര, ഹുദ കട്ടൻ തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖർ.