oppo-vivo

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ വന്‍ കുതിപ്പുമായി ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍. ഓപ്പോയും വിവോയും ആണ് ഇന്ത്യന്‍ വിപണിയില്‍ മുന്‍നിരയിലുളള ചൈനീസ് ഫോണ്‍ കമ്പനികള്‍.

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ബിബികെയുടെ ഉടമസ്ഥതയിലുളള വിവോയും ഓപ്പോയും ചേര്‍ന്ന് 40,000 കോടി രൂപയുടെ ഫോണുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ വിറ്റത്. ഓപ്പോയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഓപ്പോയുടെ വില്‍പന 80 ശതമാനം ആണ് വര്‍ധിച്ചത്. 21,524.6 കോടി രൂപയുടെ ഫോണുകള്‍ ആണ് ഓപ്പോ വിറ്റത്.  

വിവോയുടെ വില്‍പന 54 ശതമാനം വര്‍ധിച്ച് 17,201.79 കോടിയായി. ബിബികെയുടെ പങ്കാളിത്തമുളള മറ്റ് രണ്ട് കമ്പനികളായ വണ‍് പ്ലസ്, റിയല്‍ മി എന്നിവയുടെ വില്‍പന കണക്കുകള്‍ പുറത്തുവന്നിട്ടില്ല. 2017-18ല്‍ ഈ രണ്ട് കമ്പനികളുടെ വരുമാനം 23,148 കോടിയായിരുന്നു. 

അതേ സമയം വിവോയും ഓപ്പോയും  ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരു കമ്പനികളുടെയും നഷ്ടം 47 ശതമാനം ആണ് വര്‍ധിച്ചത്. 707 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇരു കമ്പനികളുടെയും നഷ്ടം. 

കഴിഞ്ഞ ജൂണ്‍ മാസം വരെയുളള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവുമധികം വില്‍പനയുളള ആദ്യത്തെ ഫോണ്‍ നിര്‍മാതാക്കളില്‍ നാലെണ്ണവും ചൈനീസ് കമ്പനികളാണ്. 28.3 വിപണി വിഹിതവുമായി ഷവോമിയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് 25.3 വിപണി വിഹിതമുളള സംസങാണ്. മൂന്നാം സ്ഥാനത്ത് വിവോയും നാലാമത് ഓപ്പോയുമാണ്. അഞ്ചാം സ്ഥാനത്ത് റിയല്‍മിയാണ്.