myG

TAGS

ഡിജിറ്റല്‍ ഗാഡ്ജറ്റ് ഹോം അപ്ലയന്‍സസ് മേഖലയില്‍ റെക്കോര്‍ഡ് വിറ്റുവരവുമായി മൈജി. 2023– 24 സാമ്പത്തിക വര്‍ഷത്തില്‍ 2,500 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവ് നേടാനായെന്ന് മൈജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നാലായിരം കോടി രൂപയാണ് ലക്ഷ്യം. 5,000 പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം 30 പുതിയ ഷോറൂമുകള്‍ കൂടി തുറക്കുന്നതോടെ ആകെ കടകളുടെ എണ്ണം 150 ആകും.