E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

'ഞാനൊരു പബ്ലിക് ഫിഗറാണ് എന്നത് എന്റെ മേൽ കുതിര കയറാനുളള അവകാശമല്ല'– ഇല്യാന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ileana-dcruz
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അപമര്യാദയായി പെരുമാറിയ ആരാധകനെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് താരം ഇല്യാന ഡിക്രൂസ്. ഞാനൊരു പബ്ലിക് ഫിഗറാണ് എന്നത് എന്റെ മേല്‍ കുതിരകയറാനുള്ള അവകാശമായി ആരും എടുക്കേണ്ടെന്നായിരുന്നു താരം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വളരെ വൃത്തികെട്ട ലോകത്തിലാണ് നാം ജീവിക്കുന്നത്.  ഞാനൊരു പബ്ലിക് ഫിഗറാണ് എന്ന് എനിക്കറിയാം അതിനാൽ തന്നെ മറ്റുളളവർക്കു ഉളളതു പോലെ ഒരു സ്വകാര്യ ജീവിതം എനിക്കുണ്ടാകില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്. എന്നു കരുതി എന്നോട് അപമര്യാദയായി പെരുമാറാൻ ആർക്കും അവകാശമില്ല– താരം കുറിച്ചു.

താരാരാധനയുടെ പേരിൽ ഇത്തരം സംഭവങ്ങളെ ന്യായീകരിക്കരുത്.  ജീവിതാവസാനം വരെ ഞാനൊരു സ്ത്രീയായിരിക്കും. ഒരു താരമാണെന്നും കരുതി എന്റെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറാൻ നിങ്ങൾക്കു അധികാരമില്ല– ഇല്യാന പറയുന്നു. എന്നാല്‍  ട്വീറ്റില്‍ തന്റെ അനുഭവം വെളിപ്പെടുത്താന്‍ ഇല്യാന തയ്യാറായിരുന്നില്ല.  

ബോളിവുഡ് താരങ്ങളായ വിദ്യാബാലനും സ്വര ഭാസ്കറും  ഇത്തരത്തിലുളള അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിൽ വച്ച് ഒരു ആരാധകൻ വിദ്യയുടെ സമീപത്തെത്തി കൈത്തണ്ടയിൽ സ്പർശിക്കാനും അരക്കെട്ടിൽ ചുറ്റിപിടിക്കാനും ശ്രമിച്ചതായി വിദ്യാബാലൻ വെളിപ്പെടുത്തിയിരുന്നു