സൂപ്പർതാരം വിക്രമിന്റെ മകൾ അക്ഷിത വിവാഹിതയായി. തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകൻ എംകെ മുത്തുവിന്റെ മകളുടെ മകന് മനു രഞ്ജിത്താണ് അക്ഷിതയെ വിവാഹം ചെയ്തിരിക്കുന്നത്. പ്രമുഖ ബേക്കറി ശൃംഖലയായ സികെ ബേക്കറിയുടെ ഉടമയാണ് മനുവിന്റെ പിതാവ് രംഗനാഥന്.
കഴിഞ്ഞവർഷമാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിക്രമിന്റെ ഭാര്യ ഷൈലജ ബാലകൃഷ്ണൻ തലശേരി സ്വദേശിയാണ്. അക്ഷിതയെ കൂടാതെ ധ്രുവ് എന്നൊരു മകനും വിക്രം-ഷൈലജാ ദമ്പതികള്‍ക്കുണ്ട്.