റിയാദ് : സൗദിയിലെ ഖത്തർ എയർവെയ്‌സിന്‍റെ എട്ടു ഓഫീസുകളും അടച്ചുപൂട്ടി. സൗദി വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതിന് ഖത്തർ എയർവെയ്‌സിന് നൽകിയ ലൈസൻസുകൾ റദ്ദാക്കിയ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, ഖത്തർ എയർവെയ്‌സ് ഓഫീസുകൾ 48 മണിക്കൂറിനകം അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ടിരുന്നു. ഈ സമയം ഇന്നലെ അവസാനിച്ചതോടെയാണ് ഓഫിസുകൾ അടച്ചുപൂട്ടിയത് . ടിക്കറ്റ് പണം തിരികെ ലഭിക്കുന്നതിന് ഖത്തർ എയർവെയ്‌സ് വെബ്‌സൈറ്റ് വഴി ആശയ വിനിമയം നടത്തണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് ഓഫീസുകൾക്കു മുന്നിൽ പതിച്ചിട്ടുണ്ട്.
Advertisement