വനിതാ അധ്യാപകരുടെ വാഹനങ്ങളും പെൺകുട്ടികളുടെ സ്കൂള്‍ ബസുകളും സ്ത്രീകൾക്ക് ഓടിക്കാമെന്നു സൗദി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി. ഗതാഗത രംഗത്തെ സ്വദേശിവൽക്കരണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി, വിദേശ വനിതാ ഡ്രൈവർമാർക്കു ജോലി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അതോറിറ്റി പറഞ്ഞു.
ഡ്രൈവിങ്ങിൽ മാത്രം ഒതുങ്ങിനിൽക്കാതെ ഇതുമായി ബന്ധപ്പെട്ട കാർ റെന്റൽ സർവീസ് പോലുള്ള രംഗത്തേക്കും വനിതകൾക്കു കടന്നുവരാമെന്നും അധികൃതർ വ്യക്തമാക്കി. സൗദിയിൽ സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് നീക്കുന്ന ഉത്തരവിനു പിന്നാലെയാണു വിശദീകരണം