ashraf-thamarassery-1
പ്രവാസി മലയാളികളോടു കേരള സർക്കാർ ചെയ്ത ഏറ്റവും മനുഷ്യത്വപരമായ ഇടപെടലാണ് മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനമെന്നു പ്രവാസി ഭാരതീയ സമ്മാന ജേതാവ് അഷ്‌റഫ് താമരശ്ശേരി. കേരളത്തിന്റെ മാതൃക കേന്ദ്ര സർക്കാർ കണ്ടു പടിക്കണമെന്നും അഷ്‌റഫ് താമരശ്ശേരി ഷാർജയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി അടക്കം ഒട്ടേറെ നേതാക്കൾക്ക് അഷ്‌റഫ് താമരശ്ശേരി നിവേദനം നൽകിയിരുന്നു. വിഡിയോ അഭിമുഖം കാണുക.