uae-song

യുഎഇയിൽ ആരോഗ്യപ്രവർത്തകർക്കു ആദരവർപ്പിച്ചും ഒരുമയുടെ സന്ദേശം പകർന്നും രാത്രി ദേശീയഗാനം ആലപിച്ചു. സ്വദേശികളും വിദേശികളും ഒന്നുചേർന്നു താമസയിടങ്ങളിൽ നിന്നുകൊണ്ടാണ് ദേശീയഗാനം ആലപിച്ചത്. ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി ഒൻപതു മണിക്കു ഇതു തുടരാനാണ് ആഹ്വാനം.

 

അബുദാബി പൊലീസിൻറെ സഹകരണത്തോടെ നാഷണൽ ഹാപ്പിനസ് ആൻഡ് പൊസിറ്റിവിറ്റി പദ്ധതിയുടെ ഭാഗമായാണ് ടുഗതർ വി ചാൻറ് ഫോർ യുഎഇ എന്ന ആഹ്വാനത്തോടെ മഹാമാരിയുടെ കാലത്ത് ഒരുമയുടെ സ്വരവുമായി ഈഷി ബിലാദി  എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത്.

 

ദൈവം നമ്മെ ദുരിതത്തിൽ നിന്നും രക്ഷിക്കുമെന്നോർമപ്പെടുത്തുന്ന ദേശീയഗാനം മലയാളികളടക്കമുള്ള ആരോഗ്യപ്രവർത്തകർക്കുള്ള ആദരവായിരുന്നു.