കോവളം കൊട്ടാരം രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിന് കൈമാറാൻ മന്ത്രിസഭാ തീരുമാനം. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തും. ഉടമസ്ഥാവകാശം സർക്കാരിൽ തന്നെനിലനിറുത്തണമെന്ന സിപിഐ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭ,, കൊട്ടാരം കൈമാറാൻ അനുവാദം നൽകിയത്.
കോവളം കൊട്ടാരവും അനുബന്ധഭൂമിയുമാണ് രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർ.പി.ഗ്രൂപ്പിന് കൈമാറുക. ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി വന്നപ്പോൾ മുതൽ കൊട്ടാരം കൈമാറണമെന്ന നിലപാടിലായിരുന്നു സിപിഎം. എന്നാൽ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ചിട്ടില്ലെന്നും അതിനാൽ ഇനിയും സിവിൽ കോടതിയെ സമീപിക്കണമെന്നും ഉള്ള നഅഭിപ്രായമാണ് സിപിഐ മുന്നോട്ട് വെച്ചത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രിസഭായോഗത്തിൽ പങ്കെടുത്തില്ല. സിപിഐയുടെ നിലപാട് മന്ത്രി പി.തിലോത്തമനാണ് യോഗത്തിൽ പറഞ്ഞത്.
റവന്യൂ വകുപ്പിന്റെയും സിപിഐയുടെയും അഭിപ്രായം കണക്കിലെടുത്തുകൊണ്ട് ഉടമസ്ഥാവകാശം സർക്കാരിൽ നിലനിറുത്തിക്കൊണ്ടാണ് കൊട്ടാരം സ്വകാര്യ ഹോട്ടൽഗ്രൂപ്പിന് നൽകുക എന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ പ്രായോഗികമായി കൊട്ടാരം ആർ.പി.ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലാകും. അതേസമയം ജില്ലാകോടതിയിൽ സിവിൽകേസ് കൊടുത്ത് കൊട്ടാരം തിരിച്ചു പിടിക്കാൻ റവന്യൂ വകുപ്പ് തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. കോവളം കൊട്ടാരവും അതിനോടു ചേർന്നുള്ള സ്ഥലവും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു വിട്ടു നൽകുന്നതിനെ കുറിച്ച് മുൻ ആഴ്ചയിലെ മന്ത്രിസഭാ യോഗത്തിൽ നടന്ന ചർച്ചകൾ പുറത്തുവന്നത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു