കോവളം കൊട്ടാരവും ഭൂമിയും കൈമാറ്റം ചെയ്തത് തെറ്റായ നടപടിയെന്ന് വ്യക്തമാക്കുന്ന നിവേദിത പി.ഹരൻ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് സർക്കാർ സ്വകാര്യ ഹോട്ടൽഗ്രൂപ്പിന് അനുകൂലമായ തീരുമാനമെടുത്തത്. ഭൂമി പോക്കുവരവ് ചെയ്ത തിരുവനന്തപുരം മുൻ ജില്ലാകലക്ടർ ശാരദാമുരളീധന്റെ നടപടി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടിയായിരുന്ന നിവേദിതാ പി.ഹരന്റെ റിപ്പോർട്ട്.
2011 ലാണ് റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറി നിവേദിതാ പി.ഹരൻ കോവളം കൊട്ടാരത്തെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. രണ്ട് നിർദ്ദേശങ്ങളാണ് അവർ മുന്നോട്ട് വെച്ചത്. കേരളസർക്കാരിന് അവകാശപ്പെട്ട ഭൂമിയും കൊട്ടാരവും ITDC ക്ക് കൈമാറിക്കൊണ്ട് തിരുവനന്തപുരം ജില്ലാകലക്ടർ 2000 ൽപുറത്തിറക്കിയ ഉത്തരവ് ഉടൻ റദ്ദുചെയ്യുക. സർവെ നടത്തി സർക്കാർഭൂമി വേർതിരിക്കുക. ഈ രണ്ട് പ്രധാന നിർദ്േശങ്ങളും ഉമ്മൻചാണ്ടി സർക്കാരും ഇപ്പോൾ പിണറായി സർക്കാരും അവഗണിച്ചു. തിരുവന്നതപുരം കലക്ടറായിരുന്ന ശാരദാ മുരളീധരന്റെ നടപടി തീർത്തും നിയമ വിരുദ്ധമാമെന്ന് നിവേദിതാ പി,.ഹരൻ പറയുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ച്, കീഴുദ്യോഗസ്ഥരെക്കൊണ്ട് ഭൂമി പോക്കുവരവ് ചെയ്തിനെ റിപ്പോർട്ട് നിശിതമായി വിമർശിക്കിന്നു. കീഴുദ്യോഗസ്ഥർപലരും പോക്കുവരവ് തെറ്റാണെന്ന് പറഞ്ഞിട്ടും കലക്ടർ അത് ചെവിക്കൊണ്ടില്ല. ഐടിഡിസിക്ക് ഭൂമി പോക്കുവരവ് ചെയ്ത്് , കരം വാങ്ങാനുള്ള കലക്ടറുടെ ഉത്തരവിന് അന്നത്തെ അഡിഷണല്‍ തഹസീല്‍ദാര്‍ വ്യക്തമായ മറുപടി നൽകിയിരുന്നു. കേരള സർക്കാർ ഭൂമി പൊന്നും വിലക്ക് ഏറ്റെടുത്തത് ഐടിഡിസിക്ക് വേണ്ടിയല്ലെന്നും പോക്കുവരവുചെയ്യാന്‍ മതിയായ രേഖകളില്ലെന്നുമായിരുന്നുഅഡിഷണൽ തഹസീൽദാർ അറിയിച്ചത്. കലക്ടർ ഇത് അവഗണിച്ചു കൊട്ടാരം ITDC ക്ക് കൈമാറിയതിലും ITDC സ്വകാര്യവ്യതിക്ക് വിൽപ്പന നടത്തിയതിലും ക്രമക്കേടുകളുണ്ടെന്നും ഇവ വിശദമായി പരിശോധിക്കണമെന്നും നിവേദിതാ പി ഹരൻ സർക്കാരിനോട് ശുപാർശചെയ്തതാണ്. ഡിഎഫ് സർക്കാരിന് പിറകെ എൽ.ഡി.എഫ് സർക്കാരും ഈ റിപ്പോർട്ട് അവഗണിച്ചുകൊണ്ടാണ് സ്വകാര്യ ഹോട്ടൽ ഗ്രപ്പിന് കൊട്ടാരത്തിന്റെ കൈവശാവകാശം നൽകിയത്.