കോവളം , നീലേശ്വരം ജലപാതയുടെ വികസത്തിനായി സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. സിയാലുമായി ചേർന്നാവും ഇത് ആരംഭിക്കുക. കൊല്ലം , കോട്ടപ്പുറം ജലപാതയിൽ 168 കിലോമീറ്റർ സഞ്ചാരയോഗ്യമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. വർക്കല തുകങ്കങ്ങൾ, മാഹി മുതൽവളപട്ടണം വരെയുള്ള കനാലുകൾ, കൊഴിക്കോട് ഇ.കെ.കനാൽ എന്നിവയുടെ വികസനമാണ് ജലപാത നിർമ്മാണത്തിൽ അവശേഷിക്കുന്ന പ്രധാന ഭാഗങ്ങൾ. ഇവയെ കുറിച്ച് സാങ്കേതിക വിദഗ്ധരുമായി ആലോചിച്ച് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊല്ലം മുതൽ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം വരെയുള്ള ഭാഗം ഇപ്പോൾ സഞ്ചാര യോഗ്യമാണ്. സംസ്ഥാന , ദേശീയ ജലപാചകളിലെ കൈയ്യേറ്റങ്ങൾ കണ്ടെത്താനും ഒഴിപ്പിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു. ടി.എസ്.കനാലിന്റെ ഭാഗമായ കൊല്ലം കനാലിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാഹി, വളപട്ടണം അനുബന്ധ കനാൽ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമായിട്ടുണ്ടെന്നും ആർ.രാജേഷിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.