വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടു പിടിക്കാൻ ശേഷിയുളള സ്വതന്ത്രൻമാരെ പരീക്ഷിക്കുന്ന കാര്യം പരിഗണനയിലെന്ന് സി.പി.എം നേതൃത്വം. സ്ഥാനാർഥിയായി പരിചയസമ്പന്നർ വേണോ, യുവാക്കൾ വേണോ എന്ന ആശയക്കുഴപ്പത്തിലാണ് മുസ്്ലിംലീഗ്.
ഇടതുപക്ഷം വേങ്ങര തിരഞ്ഞെടുപ്പിന് നേരത്തെ തന്നെ ഒരുങ്ങി കഴിഞ്ഞു.താനൂലെ വി. അബ്ദുറഹിമാനേയും നിലമ്പൂരില്‍ പി.വി. അൻവറിനേയും രംഗത്തിറക്കിയത് പോലെ സ്വതന്ത്രസ്ഥാനാർഥികളെ വേങ്ങരയിലിറക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. മുസ്്ലിംലീഗ് നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ലീഗ് സ്ഥാനാർഥിയെ കൂടി ആശ്രയിച്ചാവും സി.പി.എം പ്രഖ്യാപനം. യുവാക്കൾക്കൊപ്പം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായിരുന്ന പി.പി. ബഷീറിന്റെ പേരും പരിഗണനയിലുണ്ട്.
മുസ്്ലിംലീഗ് സ്ഥാനാർഥിയായി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ്, ജില്ല സെക്രട്ടറി കെ.എൻ.എ ഖാദർ തുടങ്ങിയ പേരുകളാണ് പരിഗണനയിലുളളത്. ലീഗ് സ്ഥാനാഥിയെ ചൊവ്വാഴ്ച പാണക്കാട് പ്രഖ്യാപിക്കും. ബി.ജെ.പിയും എസ്.ഡി.പി.ഐയും തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തെത്തിക്കഴിഞ്ഞു.