ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം തുടങ്ങിയസമയത്തെ സാഹചര്യം മാറിയിരിക്കുന്നെന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ ദിലീപ് ഇനിയും ജയിലില്‍ തുടരേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിന് ക്രമിനില്‍ പശ്ചാത്തലമില്ലെന്ന വാദവും കോടതിഅംഗീകരിച്ചു
ഇക്കുറി ജാമ്യമുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പ്രതീക്ഷകള്‍ അസ്ഥാനത്താകാതെ ഹൈക്കോടതിവിധിയും വന്നു. കുറ്റപത്രത്തിലേക്കെത്തിയ കേസില്‍ ഇനി ശാസ്ത്രീയ പരിശോധനകള്‍ മാത്രമാണ് ബാക്കിയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയകാര്യം കോടതി എടുത്തു പറഞ്ഞു. നടിയേ ആക്രമിച്ച കേസിലെ ആസുത്രണം മാത്രമാണ് ദിലീപിന്റെ പേരിലുള്ള കുറ്റം.ഒന്നുമുതല്‍ ആറുവരെ പ്രതികളാണ് നടിയെ ഉപദ്രവിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും മാനഭംഗക്കേസില്‍ ദിലീപിനേരിട്ട് പങ്കാളിയല്ലെന്നും കോടതി നിരീക്ഷിച്ചു. ദിലീപിനെതിരെ 20പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കുന്നതിന് ഒട്ടേറെ രേഖകളും ഫോണ്‍കോള്‍ വിശദാംശങ്ങളും അന്വേഷണസംഘം സമാഹചരിച്ചിട്ടുണ്ടെന്നും ഉത്തരവില്‍വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായി എന്നതിനൊപ്പം ദിലീപിന് ക്രിമനില്‍ പശ്ചാത്തലമില്ലെന്ന വാദം കുടി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.വിചാരണ കഴിയും വരെഇരയെയോ മറ്റ് സാക്ഷികളെയോ സ്വാധീനിക്കിരുത് ഭീഷണിപ്പെടുത്തുകയുമരുത്. പാസ്പോർട്ട് അങ്കമാലി കോടതിയിൽ സമർപ്പിക്കണം കേസിനെയോ സാക്ഷികളെയോസ്വാധീനിക്കുന്ന രീതിയിൽ മാധ്യമങ്ങൾ വഴിപ്രസ്താവനകൾ പാടില്ലെന്നും ജസ്റ്റീസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം ജാമ്യം പൊലീസ് വീഴ്ചകൊണ്ടല്ലെന്ന് ആലുവ റൂറൽഎസ്പി എ വി ജോർജ് വ്യക്തമാക്കി
90 ദിവസം പൂർത്തിയാകുന്ന ശനിയാഴ്ചയ്ക്ക് മുമ്പ് കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം