ഏറെനാള്‍ പ്രണയിച്ചു. വീട്ടുകാരെ ഉപേക്ഷിച്ച് ഒളിച്ചോടി. കൊച്ചിക്കാരായ യുവദമ്പതികള്‍ തൃശൂരില്‍ വാടകവീട്ടില്‍ താമസവും തുടങ്ങി. ആദ്യത്തെ രണ്ടു മാസം ജീവിതം നന്നായി മുന്നോട്ടുപോയി. പിന്നെയാണ്, സാമ്പത്തികപ്രയാസം തുടങ്ങിയത്. വീടിന് വാടക കൊടുക്കാന്‍ പണമില്ല. ദൈനംദിന ചെലവുകള്‍ക്കും കാശില്ല. അങ്ങനെ, ദാരിദ്രമായതോടെ പണമുണ്ടാക്കാന്‍ വഴിതേടി. ജോലിക്കു പോയി പണമുണ്ടാക്കേണ്ടതിനു പകരം യുവദമ്പതികള്‍ ആസൂത്രണം ചെയ്തതാകട്ടെ പിടിച്ചുപറി. യാത്ര ചെയ്യാന്‍ ഒരു ബൈക്ക് സംഘടിപ്പിക്കണം. അതിനും വഴികണ്ടുപിടിച്ചു. പരിചയക്കാരന്റെ ബൈക്ക് ഒന്നോടിച്ചു നോക്കാന്‍ വാങ്ങിയ ശേഷം മുങ്ങി. നമ്പര്‍ മാറ്റി ബൈക്കുമായി കറങ്ങി. ഏതുകടയില്‍ പിടിച്ചുപറി നടത്തണമെന്ന് ബൈക്കില്‍ കറങ്ങി തീരുമാനിച്ചു. ഞായറാഴ്ച ഉച്ചവരെ മാത്രം തുറക്കുന്ന തൃശൂര്‍ ചാവക്കാട് പഞ്ചാരമുക്കിലെ ‘ഫസ’ ഹാര്‍ഡ്്വെയര്‍ കട ഉന്നമിട്ടു. കംപ്യൂട്ടറിന്റെ എക്സ്റ്റന്‍ഷന്‍ വയര്‍ വാങ്ങാനെന്ന വ്യാജേന കടയില്‍ കയറി. ഭാര്യയും ഭര്‍ത്താവും വയറിന്റെ വില ചോദിച്ചു. പണം ബൈക്കിന്റെ ബാഗിലാണെന്ന് പറഞ്ഞ് ഭര്‍ത്താവ് പുറത്തിറങ്ങി. ബൈക്ക് സ്റ്റാര്‍ട്ടാക്കി നിര്‍ത്തി. പിന്നെ, കീശയില്‍ കരുതിയ മുളകുപൊടി കടയുടമയുടെ കണ്ണിലേക്കു വിതറി.
എന്നാല്‍ , കടയുടമയാകട്ടെ ഭര്‍ത്താവിനെ പിടിച്ചു. പിടിവലിക്കിടെ ഭാര്യ നിലത്തുവീണു. ഭാര്യയുടെ മുടിയില്‍ അമര്‍ത്തിപ്പിടിച്ച് കടയുടമ നിലവിളിച്ചു. ഈ സമയം, കടയുടെ മുമ്പിലെ സ്റ്റോപ്പില്‍ സ്വകാര്യ ബസ് നിര്‍ത്തിയിരുന്നു. നിലവിളി കേട്ടതോടെ യാത്രക്കാര്‍ കടയിലേക്ക് കുതിച്ചു. ഒപ്പം, പരിസരത്തെ നാട്ടുകാരും. ദമ്പതികളെ പിടികൂടി. പൊലീസിനെ വിളിച്ചു. എറണാകുളം കലൂര്‍ ആസാദ് റോഡില് വട്ടപ്പറമ്പില്‍ സൗരവും ഭാര്യ എറണാകുളം ചേരാനെല്ലൂര്‍ എടയകുന്നം നികത്തില്‍ ശ്രീക്കുട്ടിയുമാണ് പിടിച്ചുപറി ശ്രമത്തിനിടെ കുടുങ്ങിയ ദമ്പതികളെന്ന് തെളിഞ്ഞു. രണ്ടു മാസം മുമ്പായിരുന്നു പ്രണയ വിവാഹം. സൗരവ് നേരത്തെ, തൃശൂര്‍ ജില്ലയിലെ വിവിധ ബ്യൂട്ടിപാര്‍ലറുകളില്‍ ജോലി ചെയ്തിരുന്നു. പണമില്ലാതെ ദുരിതത്തിലായപ്പോള്‍ ശ്രീക്കുട്ടിയാണ് പറഞ്ഞത് ‘‘ഏതെങ്കിലും കടയില്‍ കയറി നമ്മുക്ക് പണം തട്ടിയെടുക്കാം’’. പക്ഷേ, ജീവിതത്തില്‍ ആദ്യമായി കുറ്റകൃത്യം ചെയ്യുന്നതിന്റെ പകപ്പില്‍ പിടിവീണു. ചാവക്കാട് പൊലീസ് ഇരുവരേയും കോടതിയില്‍ ഹാജരാക്കി. ശ്രീക്കുട്ടിയെ വിയ്യൂര്‍ ജയിലിലെ വനിതാ വിഭാഗത്തിലേക്ക് മാറ്റി. സൗരവിനെ ചാവക്കാട് സബ് ജയിലിലും. പ്രണയിച്ച് വിവാഹം കഴിച്ച ശേഷം നല്ലൊരു ജീവിതം നയിക്കേണ്ട യുവദമ്പതികള്‍ വഴിപിഴച്ച് കുറ്റവാളികളായി മാറി. ജോലിക്കു പോയി പണമുണ്ടാക്കേണ്ടതിന് പകരം പെട്ടെന്നു പണം ഒപ്പിക്കാന്‍ ശ്രമിച്ചതാണ് ഇവര്‍ക്കു വിനയായത്.
ഏറെനാള്‍ പ്രണയിച്ചു. വീട്ടുകാരെ ഉപേക്ഷിച്ച് ഒളിച്ചോടി. കൊച്ചിക്കാരായ യുവദമ്പതികള്‍ തൃശൂരില്‍ വാടകവീട്ടില്‍ താമസവും തുടങ്ങി. ആദ്യത്തെ രണ്ടു മാസം ജീവിതം നന്നായി മുന്നോട്ടുപോയി. പിന്നെയാണ്, സാമ്പത്തികപ്രയാസം തുടങ്ങിയത്. വീടിന് വാടക കൊടുക്കാന്‍ പണമില്ല. ദൈനംദിന ചെലവുകള്‍ക്കും കാശില്ല. അങ്ങനെ, ദാരിദ്രമായതോടെ പണമുണ്ടാക്കാന്‍ വഴിതേടി. ജോലിക്കു പോയി പണമുണ്ടാക്കേണ്ടതിനു പകരം യുവദമ്പതികള്‍ ആസൂത്രണം ചെയ്തതാകട്ടെ പിടിച്ചുപറി. യാത്ര ചെയ്യാന്‍ ഒരു ബൈക്ക് സംഘടിപ്പിക്കണം. അതിനും വഴികണ്ടുപിടിച്ചു. പരിചയക്കാരന്റെ ബൈക്ക് ഒന്നോടിച്ചു നോക്കാന്‍ വാങ്ങിയ ശേഷം മുങ്ങി. നമ്പര്‍ മാറ്റി ബൈക്കുമായി കറങ്ങി. ഏതുകടയില്‍ പിടിച്ചുപറി നടത്തണമെന്ന് ബൈക്കില്‍ കറങ്ങി തീരുമാനിച്ചു. ഞായറാഴ്ച ഉച്ചവരെ മാത്രം തുറക്കുന്ന തൃശൂര്‍ ചാവക്കാട് പഞ്ചാരമുക്കിലെ ‘ഫസ’ ഹാര്‍ഡ്്വെയര്‍ കട ഉന്നമിട്ടു. കംപ്യൂട്ടറിന്റെ എക്സ്റ്റന്‍ഷന്‍ വയര്‍ വാങ്ങാനെന്ന വ്യാജേന കടയില്‍ കയറി. ഭാര്യയും ഭര്‍ത്താവും വയറിന്റെ വില ചോദിച്ചു. പണം ബൈക്കിന്റെ ബാഗിലാണെന്ന് പറഞ്ഞ് ഭര്‍ത്താവ് പുറത്തിറങ്ങി. ബൈക്ക് സ്റ്റാര്‍ട്ടാക്കി നിര്‍ത്തി. പിന്നെ, കീശയില്‍ കരുതിയ മുളകുപൊടി കടയുടമയുടെ കണ്ണിലേക്കു വിതറി.
എന്നാല്‍ , കടയുടമയാകട്ടെ ഭര്‍ത്താവിനെ പിടിച്ചു. പിടിവലിക്കിടെ ഭാര്യ നിലത്തുവീണു. ഭാര്യയുടെ മുടിയില്‍ അമര്‍ത്തിപ്പിടിച്ച് കടയുടമ നിലവിളിച്ചു. ഈ സമയം, കടയുടെ മുമ്പിലെ സ്റ്റോപ്പില്‍ സ്വകാര്യ ബസ് നിര്‍ത്തിയിരുന്നു. നിലവിളി കേട്ടതോടെ യാത്രക്കാര്‍ കടയിലേക്ക് കുതിച്ചു. ഒപ്പം, പരിസരത്തെ നാട്ടുകാരും. ദമ്പതികളെ പിടികൂടി. പൊലീസിനെ വിളിച്ചു. എറണാകുളം കലൂര്‍ ആസാദ് റോഡില് വട്ടപ്പറമ്പില്‍ സൗരവും ഭാര്യ എറണാകുളം ചേരാനെല്ലൂര്‍ എടയകുന്നം നികത്തില്‍ ശ്രീക്കുട്ടിയുമാണ് പിടിച്ചുപറി ശ്രമത്തിനിടെ കുടുങ്ങിയ ദമ്പതികളെന്ന് തെളിഞ്ഞു. രണ്ടു മാസം മുമ്പായിരുന്നു പ്രണയ വിവാഹം. സൗരവ് നേരത്തെ, തൃശൂര്‍ ജില്ലയിലെ വിവിധ ബ്യൂട്ടിപാര്‍ലറുകളില്‍ ജോലി ചെയ്തിരുന്നു. പണമില്ലാതെ ദുരിതത്തിലായപ്പോള്‍ ശ്രീക്കുട്ടിയാണ് പറഞ്ഞു ‘‘ഏതെങ്കിലും കടയില്‍ കയറി നമ്മുക്ക് പണം തട്ടിയെടുക്കാം’’. പക്ഷേ, ജീവിതത്തില്‍ ആദ്യമായി കുറ്റകൃത്യം ചെയ്യുന്നതിന്റെ പകപ്പില്‍ പിടിവീണു. ചാവക്കാട് പൊലീസ് ഇരുവരേയും കോടതിയില്‍ ഹാജരാക്കി. ശ്രീക്കുട്ടിയെ വിയ്യൂര്‍ ജയിലിലെ വനിതാ വിഭാഗത്തിലേക്ക് മാറ്റി. സൗരവിനെ ചാവക്കാട് സബ് ജയിലിലും. പ്രണയിച്ച് വിവാഹം കഴിച്ച ശേഷം നല്ലൊരു ജീവിതം നയിക്കേണ്ട യുവദമ്പതികള്‍ വഴിപിഴച്ച് കുറ്റവാളികളായി മാറി. ജോലിക്കു പോയി പണമുണ്ടാക്കേണ്ടതിന് പകരം പെട്ടെന്നു പണം ഒപ്പിക്കാന്‍ ശ്രമിച്ചതാണ് ഇവര്‍ക്കു വിനയായത്.