ജനജാഗ്രത യാത്രയില്‍ കോടിയേരി ബാലകൃഷ്ണന്‍ കയറി വിവാദമായ ആഡംബര കാറിന്‍റെ പേരില്‍ സ്വര്‍ണക്കടത്തുകേസ് പ്രതി കാരാട്ട് ഫൈസിലിന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നോട്ടീസ്. നികുതി വെട്ടിച്ച് ആഡംബര കാർ ഓടിക്കുന്നുവെന്ന പരാതിയില്‍ കൊടുവള്ളി ജോയിന്റ് ആർ.ടി.ഒ ആണ് നോട്ടിസ് നല്‍കിയത്. മിനി കൂപ്പറിന്റെ രേഖകളുമായി ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ആവശ്യം.
മോട്ടോർ വാഹന വകുപ്പ് നിയമ പ്രകാരം ഇതര സംസ്ഥാനങ്ങളിൽ റജിസ്്റ്റർ ചെയ്യുന്ന വാഹനങ്ങൾ രണ്ടു മാസത്തിനകം കേരളത്തില്‍ റീറജിസ്റ്റർ ചെയ്യണം. കാരാട്ട് ഫൈസൽ ഈ നിയമം ലംഘിച്ചുവെന്നാണ് പരാതി. ഒരാഴ്ച്ചക്കകം രേഖകളുമായി നേരിട്ടെത്തി മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്. കൊടുവള്ളി മുൻസിപ്പൽ വൈസ് ചെയർമാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപട
അതേ സമയം വിവിധ സംസ്ഥാനങ്ങളിലെ യാത്രക്കായി ഉപയോഗിക്കുന്നതാണ് കാറന്നും നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നുമാണ് കാരാട്ട് ഫൈസലിന്റെ നിലപാട്.കാരാട്ട് ഫൈസലടക്കമുള്ള കള്ളക്കടത്തകാരുമായി ഇടത് എം.എൽഎ മാർക്കുള്ള ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പുതിയ സാഹചര്യത്തിൽ കരിപ്പൂർ സ്വർണക്കടത്ത് കേസ് വീണ്ടും അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കുന്നമംഗലം , കൊടുവള്ളി എം.എൽ.എമാർക്ക് കള്ളക്കടത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാനും ബി.ജെ.പി തീരുമാനിച്ചു