കോഴിക്കോട് ബേപ്പൂരിൽ നിന്നും 50 നോട്ടിക്കൽ മൈൽ അകലെ കടലിൽ ബോട്ട് മുങ്ങി രണ്ട് മലയാളികൾ ഉൾപ്പെടെ 4 പേരെ കാണാതായി. രക്ഷപ്പെടുത്തിയ രണ്ട് പേരെ തീരസംരക്ഷണ സേന ബേപ്പൂർ തുറമുഖത്തെത്തിച്ചു. ബോട്ടിൽ കപ്പൽ ഇടിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയവർ പറയുന്നു. 6 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത് ബുധന്‍ രാത്രി എട്ടുമണിക്കാണ് സംഭവം, ബോട്ടിൽ കപ്പൽ ഇടിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയവർ പറയുന്നു. അപകടം നടന്ന് ഇരുപത്തിനാല് മണിക്കൂറിന് ശേഷമാണ് രണ്ട് പേരെ ബേപ്പൂരിലെത്തിച്ചത്.
കോഴിക്കോട് പുതിയാപ്പയിൽ നിന്നും പോയ ഗോവിന്ദ് എന്ന ബോട്ടിലെ മത്സ്യതൊഴിലാളികളാണ് 2 പേരെ രക്ഷപ്പെടുത്തിയത്. ചിന്നതുറൈയിൽ നിന്നും കടലിൽ പോയ ഇമ്മാനുവൽ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. തീര സംരക്ഷണസേന ഏറെ നേരെ തിരച്ചിൽ നടത്തിയെങ്കിലും നാല് പേരെ കണ്ടെത്താനായില്ല. തിരുവനന്തപുരം സ്വദേശികളായ പ്രിൻസ് ജോൺ എന്നീ രണ്ട് മലയാളികൾ ഉൾപ്പെടെ നാല് പേരെയാണ് കാണാതായിരിക്കുന്നത്. മറ്റ് രണ്ട് പേർ കന്യാകുമാരി സ്വദേശികളാണ്. രക്ഷപ്പെട്ടവരെ പ്രാഥമിക ചികിത്സ നൽകി നാട്ടിലെത്തിക്കും.