കൊല്ലത്ത് സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ ഗൗരിയേ ആദ്യം ചികിൽസിച്ച ബെൻസിഗർ ആശുപത്രിയിലേ ചികിൽസാ രേഖകൾ പൊലീസ് പിടിച്ചെടുത്തു. ചികിൽസ നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് പരാതിയെ തുടർന്നാണ് നടപടി. എന്നാൽ ചികിൽസക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയാറാണെന്നും ഡോ.ജയകുമാരൻ മനോരമ ന്യൂസിനോട് പറഞ്ഞു.അതിനിടെ കുട്ടി മരിച്ച കേസിൽ അധ്യാപകർ മുൻകൂർ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയേ സമീപിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിയേ ബെൻസിഗർ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലപ്രദമായ ചികിൽ നൽകിയില്ലെന്നാണ് ആരോപണം. കുട്ടിയെ ചികിൽസിച്ചതിന്റെ രേഖകൾ പിടിച്ചെടുത്ത പൊലീസ് ചികിൽസയ്ക്ക് നേതൃത്വം നൽകിയ ന്യൂറോ സർജൻ ഡോ. എസ് ജയകുമാരനേ ചോദ്യം ചെയ്തു. എന്നാൽ ചികിൽസ വൈകിപ്പിച്ചില്ലെന്ന് ഡോക്ടർ എസ് ജയകുമാരൻ മനോരമ ന്യൂസിനോട് പറഞ്ഞു. കുട്ടിയുടെ എക്സറേയും സ്കാനിങും എടുക്കുകയും ആരോഗ്യനില ഗുരുതരമാണെന്ന് ബന്ധുക്കളേ ബോധ്യപ്പെടുത്തി. ബി.പി കുറഞ്ഞിരുന്ന കുട്ടിയേ ആശുപത്രി മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നു.ബന്ധുക്കൾ നിർബന്ധിച്ചാണ് ഡിസ്ചാർജ് വാങ്ങിയത്.ആശുപത്രി മാറ്റാൻ ഒന്നരമണിക്കൂറോളം യാത്ര ചെയ്തത് സ്ഥിതി വഷളാക്കിയിരിക്കാം. ഏത് അന്വേഷണവും നേരിടാൻ തയാറണെന്നും ഡോക്ടർ ജയകുമാരൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ആശുപത്രിയിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ബെൻസിഗർ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുള്ളതായി പൊലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.ആശുപത്രിക്ക് വീഴ്ചുണ്ടായെന്ന് കണ്ടെത്തിയാൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യുകയൊള്ളൂ.അതേ സമയം കുട്ടിയേ ശകാരിച്ച രണ്ട് അധ്യാപകർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക് നീങ്ങി.അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും ഇതിനേ തുടർന്ന് ആത്മഹത്യ ചെയ്തെന്നുമാണ് കേസ്. ചികിൽസയ്ക്ക് വീഴ്ചയുണ്ടായെന്ന് ആരോപിക്കപ്പെടുന്ന ബെൻസിഗർ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.