covid

TAGS

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കച്ചവടമില്ലാതെ തട്ടുകടകള്‍. കൊച്ചിയിലെ ഭൂരിഭാഗം തട്ടുകടകളും പ്രവര്‍ത്തനം അവസാനിപ്പിച്ചു. വൈകുന്നേരങ്ങളില്‍ ജനത്തിരക്കുണ്ടായിരുന്ന നിരത്തുകളും വിജനമാണ്.

ഫ്രൈകളും, പലതരം റൈസുകളും, പൊറോട്ടയുമൊക്കെയായി വിഭങ്ങളുടെ നീണ്ടനിര ഒരുക്കിയിരുന്ന തട്ടുകടയാണിത്. അതുകൊണ്ടുതന്നെ തിരക്കൊഴിയാറുമില്ല. പാതിരാത്രിവരെ നീളുന്ന കച്ചവടം. കൊച്ചിയിലെ ജോലിക്കാരില്‍ വലിയൊരു വിഭാഗം രാത്രി ഭക്ഷണത്തിനായി ആശ്രയിക്കുന്നത് തട്ടുകടകളെയാണ്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കുറേപ്പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനായി സ്വദേശത്തേക്ക് മടങ്ങി. ഇതോടെ തട്ടുകടകളിലെ കച്ചവടം മൂന്നിലൊന്നായി കുറഞ്ഞു. വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടാതായതോടെ മിക്കവരും തല്‍ക്കാലത്തേക്ക് കച്ചവടം അവസാനിപ്പിച്ചു.

തട്ടുകടകള്‍ പൂട്ടിപ്പോകുന്നതോടെ ചെറുവരുമാനം മാത്രമുള്ള, അവധിയെടുത്ത് മടങ്ങാന്‍ കഴിയാത്ത സാധാരണക്കാരും പ്രതിസന്ധിയിലാവുകയാണ്.