kaladi-11

TAGS

കോവിഡ് 19 അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കുറഞ്ഞ ചെലവിൽ വെന്റിലേറ്റർ ഒരുക്കി കാലടി എൻജിനിയറിങ് കോളജ്.'ജീവവായു' എന്ന് പേരിട്ടിരിക്കുന്ന വെന്റിലേറ്റർ ആധുനികസജീകരണങ്ങൾ  അടങ്ങിയതും  എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമാണ് .

 കൃത്രിമ ശ്വസനസഹായം, പ്രഷർ മോണിറ്ററിങ്ങ്. പ്രഷർ  നിയന്ത്രണം, വായുവിന്റെ പരിശോധന, ബാറ്ററി ബാക്കപ്പ്. തുടങ്ങി ഒരു  ആധുനിക വെന്റിലേറ്ററിൽ വരുന്ന എല്ലാ സജീകരണങ്ങളും അടങ്ങുന്നതാണ് ജീവവായു എന്ന ഈ വെന്റിലേറ്ററും.

കാലടി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച വെന്റിലേറ്റർ 7000 രൂപ മുതൽ ലഭ്യമാകും.വെന്റിലേറ്ററിലെ വൈദ്യുതിയുടെ കുറവും,  ബാറ്ററി ചാർജ് എത്ര സമയത്തേക്ക് കൂടി  ഉണ്ടെന്നുളളതും നേരത്തെ തന്നെ അറിയാൻ സാധിക്കും. രോഗിയുടെ ആരോഗ്യ നില മനസിലാക്കുന്ന മൊബൈൽ ആപ്പും വെന്റിലേറ്ററിന്റെ ഭാഗമാണ്.

അനായാസം കൈകാര്യം ചെയ്യാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രൊഫസർ അജയ് ബേസിൽ വർഗ്ഗീസിന്റെ നേതൃത്വത്തിൽ  ഐക്യൂബ് ഡിസൈൻ സ്റ്റുഡിയോ, റിയോട് ലോജിക് പ്രൈവറ്റ് ലിമിറ്റഡ്, മാക്ബീ എന്നീ സ്റ്റാർട്ടപ്പ് കമ്പനികൾ ചേർന്നാണ് വെന്റിലേറ്റർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയിൽ ചുരുക്കം ചില സ്ഥാപനങ്ങൾ മാത്രമാണ് ഇതുവരെ എമർജെൻസി വെന്റിലേറ്റർ നിർമിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ എമർജെൻസി വെന്റിലേറ്ററിന്റെ ലഭ്യത കുറവാണ് കൊവിഡ്19 മരണങ്ങൾ കുത്തനെ കൂടാൻ കാരണം.