പൊലീസ് ക്യാംപുകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങി. തൃശൂര്‍ രാമവര്‍മപുരത്തെ പൊലീസ് ക്യാംപില്‍ അണുനശീകരണം നടത്തിയത് ഡി.ഐ.ജി: എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു.
കോവിഡില്‍ നിന്ന് പൊലീസ് സേനയെ രക്ഷിക്കാനാണ് ഈ അണുനശീകരണം. പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍, സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളാണ് പ്രത്യേകം മുന്‍കയ്യെടുത്ത് അണുവിമുക്തമാക്കുന്നത്. ആരോഗ്യ വകുപ്പിന്റെ വോളന്‍ഡിയര്‍മാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ദിവസവും നൂറുകണക്കിന് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍. അതുക്കൊണ്ടുതന്നെ, അണുനശീകരണം പ്രധാനമാണെന്ന് ഡി.ഐ.ജി:എസ്.സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും സമാനമായി അണുവിമുക്തമാക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശമുണ്ട്. കോവിഡ് പ്രതിരോധക്കാലം കഴിയുന്നതുവരെ ഇതു തുടരും.