മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിര്‍ത്തിവച്ച ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണത്തിന് പുനരനുമതിയായി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുബോഴും പ്ലാന്‍റ് നിര്‍മാണത്തിനുള്ള മുന്‍ഗണന പട്ടികയില്‍ മഞ്ചേരിയെ ഉള്‍പ്പെടുത്താത്തതായിരുന്നു തടസം.അന്തരീക്ഷത്തില്‍ നിന്നുള്ള ഓക്സിജന്‍ ശേഖരിച്ച് മിനിട്ടില്‍ 1500 ലീറ്റര്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുളള പ്ലാന്‍റാണ് മഞ്ചേരി മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് നിര്‍മിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെയാണ് നിര്‍മാണം. വിഡിയോ റിപ്പോർട്ട് കാണാം.
മഞ്ചേരി മെഡിക്കല്‍ കോളജിനൊപ്പം ജില്ലയിലേയും സമീപജില്ലകളിലേയും ആശുപത്രികള്‍ക്ക് സഹായകമാകും. ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എം.പിമാര്‍ മുന്‍കയ്യെടുത്തു നടത്തിയ പരിശ്രമമാണ് ഫലം കണ്ടത്. പുതിയ പ്ലാന്റ് നിര്‍മാണം ആരംഭിക്കാനും പൂര്‍ത്തിയാക്കാനും ഇനിയും ഒട്ടേറെ കടമ്പകള്‍ ബാക്കിയുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിലവിലുണ്ടായിരുന്ന 4000 ലീറ്റര്‍ ശേഷിയുള്ള ഒാക്സിജന്‍ ടാങ്ക് മാറ്റി പകരം പതിനായിരം ലീറ്ററിന്റെ ടാങ്ക് സ്ഥാപിച്ചു കഴിഞ്ഞു.