youthpkdmda

പാലക്കാട്ട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പന്ത്രണ്ട് ഗ്രാം ലഹരിയുമായി മണ്ണാർക്കാട് ചങ്ങലീരി സ്വദേശി സജയനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

 

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു റോഡിലെ വാഹന പരിശോധന. ഇതിനിടയിലാണ് സജയന്‍ ലഹരിയുമായെത്തിയത്. കൈയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ലഹരി കരുതിയിരുന്നതെന്ന് സജയന്‍ മൊഴി നല്‍കി. നേരത്തെയും സമാനരീതിയില്‍ ലഹരി കടത്തിയിട്ടുണ്ടെന്നാണ് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്.

 

ഒരു ഗ്രാമിന് 2500 മുതല്‍ 4000 രൂപ വരെ ആവശ്യക്കാര്‍ നല്‍കിയിരുന്നുവെന്നാണ് മൊഴി. അത്യാവശ്യഘട്ടങ്ങളില്‍ 10000 രൂപ വരെ മൂല്യം ലഭിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിവുകാരാണ് സജയന് ലഹരിയെത്തിച്ചിരുന്നത്. കടത്തുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 

 

Youth arrested in Palakkad with MDMA