boat-accident

മത്സ്യബന്ധന മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുനമ്പത്ത് വള്ളം മറിഞ്ഞ് മരിച്ച് തൊഴിലാളികളുടെ വീടുകളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അപകടത്തിൽ കാണാതായ നാല് പേരിൽ ആലപ്പുഴ സ്വദേശി രാജുവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. 

മുനമ്പത്ത് വള്ളം മുങ്ങി മരിച്ച മത്സ്യത്തൊഴിലാളികളായ താഹ, മോഹൻ, ശരത് എന്നിവരുടെ കുടുംബത്തെ വീടുകളിലെത്തി ആശ്വസിപ്പിച്ച ശേഷമായിരുന്നു മത്സ്യബന്ധന മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത്. ക്ഷേമനിധി ബോർഡിൽ അംഗങ്ങളായതിനാൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10ലക്ഷം രൂപ ലഭിക്കും. മറ്റ് സഹായങ്ങൾ സർക്കാരുമായി ആലോചിച്ച് തീരുമാനിക്കും. മത്സ്യ തൊഴിലാളികൾക്ക് അപകടം സഭവിക്കുന്നത് തുടർക്കഥയാവുകയാണ്. 10 ലക്ഷം രൂപയുടെ രണ്ട് ഇൻഷുറൻസ് പദ്ധതികളിലുണ്ട്. 500രൂപ പ്രീമിയം നൽകിയാൽ 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കും. എന്നാൽ പല തൊഴിലാളികളും ഇതിൽ പേര് ചേർത്തിട്ടില്ല, പേരുള്ളവർ പ്രീമിയം തുകയും അടയ്ക്കുന്നില്ല. മുനമ്പത്ത് വള്ളം മുങ്ങി മരിച്ചവരിൽ ഒരാൾ മാത്രമാണ് ഇൻഷുറൻസ് പ്രീമിയം അടച്ചിട്ടുള്ളത്. 50000 ലൈഫ് ജാക്കറ്റുകൾ മത്സ്യഫെഡ് നൽകിയിട്ടും ഇത് പലരും ഉപയോഗിക്കാത്തതാണ് അപകടങ്ങൾ കൂട്ടുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു

അതേ സമയം, ബോട്ടപകടത്തില്‍ കാണാതായ ആലപ്പുഴ സ്വദേശി രാജുവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മൂന്നുപേരുടെ മൃതദേഹം ഇതിനോടകം ലഭിച്ചു. ഏഴുപേർ അപകടത്തിൽപ്പെട്ടതിൽ മൂന്നുപേർ രക്ഷപ്പെട്ടിരുന്നു

minister visits fishermen's homes

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.