vaithalkunduwaterfall

സഞ്ചാരികളെ ആകർഷിച്ച് കണ്ണൂർ കാപ്പിമലയിലെ വൈതൽകുണ്ട് വെള്ളച്ചാട്ടം. നിറഞ്ഞു തുളുമ്പുന്ന പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്. 

ദൂരെ മലനിരകളിൽ കോടമഞ്ഞിന്റെ വെള്ളിക്കമ്പളം, പ്രകൃതിയുടെ ഹരിത സമൃദ്ധിക്ക് നടുവിൽ നിറഞ്ഞൊഴുകുകയാണ് കണ്ണൂർ കാപ്പിമലയിലെ വൈതൽ കുണ്ട് വെള്ളച്ചാട്ടം. വാഹനമിറങ്ങി കാട്ടുവഴിയിലൂടെ അൽപം നടക്കണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. പൈതൽമലയാണ് ഉത്ഭവസ്ഥാനം, ദൂരദേശത്തുനിന്ന് പോലും നിരവധി സഞ്ചാരികളാണ് പ്രകൃതി ഭംഗി നുകരുന്നതിനൊപ്പം കുളിച്ചുല്ലസിക്കാനായി ഇവിടെയെത്തുന്നത അനവധി വിനോദസഞ്ചാരസാധ്യതകൾ കൂടിയുള്ള പ്രദേശമാണിത്. കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകളും കണ്ട് ഫോട്ടോയും പകർത്തിയാണ് ഇവിടെയെത്തുന്ന ഓരോ സഞ്ചാരികളും മടങ്ങുന്നത്.

kannur kappimala vaithalkundu waterfalls tourism

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.