കായിക അസോസിയേഷനുകൾക്കെതിരെ പരാതികൾ കുന്നുകൂടിയിട്ടും നടപടിയെടുക്കാതെ സ്പോട്സ് കൗൺസിൽ. അഴിമതി ആരോപണം വ്യക്തമായതിനെതുടർന്ന്, മുഖ്യമന്ത്രിയും കായിക മന്ത്രിയും പുറത്താക്കാനാവശ്യപ്പെട്ട ഭരണസമിതി അംഗത്തെ സ്പോർട്ട്സ് കൗൺസിൽ സംരക്ഷിക്കുന്നു. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട പെൺകുട്ടിക്ക് സംസ്ഥാന ടീമിൽ ഇടം നൽകിയ കബടി പരിശീലകനെതിരെയും നപടിയില്ല.
അഴിമതി ആരോപണത്തിന്റെ പേരിൽ കയാക്കിങ് ആന്റ് കനോയിങ് ഫെഡറേഷൻ പുറത്താക്കിയ ഡി. വിജയകുമാറിനെ, സ്പോർട്ട്സ് കൗൺസിലിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രിയും കായിക മന്ത്രിയും ആവശ്യപ്പെട്ടു. പക്ഷേ വിജയകുമാർ ഇപ്പോഴും കൗൺസിൽ അംഗമാണ്. ദേശീയഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിജയകുമാർ അഴിമതി കാട്ടിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട പെൺകുട്ടിക്ക് സംസ്ഥാന ടീമിൽ ഇടം നൽകിയ കബടി പരിശീലകനും സുരക്ഷിതനാണ്. ഇക്കാര്യം അന്വേഷിച്ചബോക്സിങ് താരവും സ്പോട്സ് കൗൺസിൽ ഭരണസമിതി അംഗവുമായ കെ.സി. ലേഖ ഗുരതരമായ ആരോപണങ്ങളാണ് പരിശീലകനെതിരെ റിപ്പോർട്ടിൽ പറയുന്നത്.
എന്നിട്ടും നടപടിയെടുക്കാൻ കൗൺസിലോ കായികവകുപ്പോതയാറല്ല. ഫെഡറേഷന്റെ അംഗീകാരം പോലുമില്ലാത്ത വോളിബോൾ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കടുത്ത ആരോപണം ഉയർന്നിട്ടും കൗൺസിലിന് മൗനം തന്നെ.