സംസ്ഥാന സ്പോട്സ് കൗൺസില്‍ ഭരണസമിതി അംഗങ്ങൾക്കിടയിൽ ഭിന്നതരൂക്ഷം. ഭണസമിതിയിൽ രാഷ്ട്രീയതാൽപര്യത്തിന് പ്രഥമ പരിഗണന നൽകുന്നതിനാൽ കായികരംഗത്തുനിന്നുള്ളവർക്ക് യോഗങ്ങളിൽ പങ്കെടുക്കാൻ വിമുഖത. തർക്കങ്ങൾക്കിടയിൽ കൗൺസിലിൽ നടപ്പാകുന്നത് വ്യക്തിതാൽപര്യങ്ങൾ മാത്രമാണെന്നാണ് ആരോപണം.
ഭരണസമിതിയിൽ അഭിപ്രായങ്ങൾക്ക് പുല്ലുവില എന്ന നിലപാടുവന്നതോടെ കുറെക്കാലമായി കായികമേഖലയിൽ നിന്നുള്ളവർ യോഗത്തിൽ മൗനം പാലിക്കുന്നു. ചിലരാകട്ടെ ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കാറുമില്ല. തീരുമാനങ്ങൾ പലതും വ്യക്തിതൽപര്യങ്ങൾക്കനുസരിച്ച് മാത്രമാണ്. സർക്കാർ ഏജൻസി നിലവിലുണ്ടെന്നിരിക്കെ ഓപ്പറേഷൻ ഒളിംപിയ പദ്ധതിയുടെ പ്രചാരണചുമതല സ്വകാര്യ ഏജൻസിക്ക് നൽകാനുള്ള നീക്കത്തിനെതിരെ ഭരണസമിതിക്കുള്ളിൽ പ്രതിഷേധമുണ്ട്. കായിക അസോസിയേഷനുകളിലെ അഴിമതി അവസാനിപ്പിക്കാൻ കായികമേഖലിയിൽ നിന്നുള്ളവർ ശ്രമിക്കുന്നുണ്ടെങ്കിലും ഭരണസമിതിയിലെ രാഷ്ട്രീയ പ്രതിനിധികൾ എതിരുനിൽക്കുന്നു.
ട്രെയിൻ യാത്രയിൽ പരിജയപ്പെട്ട വനിതാ താരത്തിന് സംസ്ഥാന കബടി ടീമിൽ സ്ഥനം നൽകിയ പരിശിലകനെതിരെ നടപടി വേണമെന്ന് കെ.സി ലേഖ അധ്യക്ഷയായ സമിതി റിപ്പോർട്ട് നൽകിയിട്ടും ഒന്നുമായില്ല. പ്രസിഡന്റ് ഉൾപ്പെടെ ഭരണസമിതിയിൽ പലരും അഴിമതിയാരോപണം നേരിടുന്നരായതുകൊണ്ടാണ് ദുർഗതിയെന്നാണ് വിമർശനം.