കിതപ്പും അതിലേറെ കുതിപ്പും കണ്ടാണ് അറുപത്തി ഒന്നാം സംസ്ഥാന സ്കൂൾ കായികോത്സവത്തിന് പാലായിൽ തിരശീല വീണത്. കായിക കേരളത്തിന്റെ ഭാവി പുതു തലമുറയിൽ സുരക്ഷിതമാണെന്ന സൂചന വ്യക്തമാക്കിയ പ്രകടനങ്ങളാണ് കണ്ടത്. സീനിയർ വിഭാഗത്തേക്കാൾ ജൂനിയർ വിഭാഗമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
നിലവാര സമ്പന്നമായിരുന്നു അറുപത്തി ഒന്നാം സംസ്ഥന സ്കൂൾ കായികോത്സവം. ദേശീയ റെക്കോസ് മറികടന്ന ഏഴ് പ്രകടനങ്ങളും 14 മീറ്റ് റെക്കോഡുകളും അതിന് തെളിവ്. ദീർഘദൂര ഇനങ്ങളിൽ മൂന്ന് സ്വർണം നേടി.
അനുമോൾ തമ്പി നാളെയുടെ വാഗ്ദാനമെന്നുറപ്പിച്ചു. ജൂനിയർ വിഭാഗത്തിൽ സ്പ്രിന്റ് ഡബിൾ നേടിയ അൻസി സോജനും അഭിനവും കാഴ്ച്ചവച്ചത് സീനിയർ വിഭാഗത്തേക്കാൾ മികച്ച പ്രകടനം. നിലവാരമുള്ള പ്രകടനങ്ങൾക്ക് ഇന്നും കാഴ്ചക്കാരുണ്ടെന്ന ശുഭസൂചന നൽകി പാലായിലെ കായികാസ്വാദകർ. കായികോത്സവത്തിൽ പലപ്പോഴും ഒന്നുമില്ലാതെ മടങ്ങുന്ന പത്തനംതിട്ടക്ക് അഭിമാനമായി അനന്തു വിജയനെ നിർദ്ധന താരം.
അസൗകര്യങ്ങളിൽ നിന്നെത്തിയവർ നേട്ടങ്ങളുമായി മടങ്ങിയപ്പോൾ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ഉഷാ സ്ക്കൂളിലെ കുട്ടികൾക്ക് നേടാനായത് ഒരു വെള്ളി മാത്രം. കായിക രംഗത്ത് അപ്രശസ്ത എറണാകുളം മണീട് സ്കൂളിന്റെ ഉയർച്ചയും കണ്ടു.