വിജയത്തിന്റെ ചിരിയും പരാജയത്തിന്റെ കണ്ണീരും അതിനിടയിലെ ആകാംഷയുമാണ് മത്സരങ്ങളുടെ ജീവൻ. സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ കാമറക്കണ്ണുകൾ കണ്ട കാഴ്ച. ഭാവങ്ങൾ പ്രതിഫലിച്ചത് കണ്ണുകളിലല്ലെന്ന് മാത്രം.
മുഖം മാത്രമല്ല. കൈവിരലുകളും ചില നേരങ്ങളിൽ മനസിന്റെ കണ്ണാടിയാകും. കണ്ണുകളിൽ മാത്രമല്ല കൈ വിരലുകളിലും ഉൾ വിചാരങ്ങൾ പ്രതിഫലിക്കും.
പ്രാർത്ഥന, വിജയമുദ്ര, പരാജയത്തിന്റെ കണ്ണീർ മറ, ആകാംഷ, പ്രോത്സാഹനം, ഗ്രാലറിയിൽ കൈ കൊട്ടുന്നത്. ചില സ്പർശങ്ങൾ ഊർജമാണ്. ചിലത് സ്വാന്തനവും. ഇങ്ങനെ ഓരോ ചലനവും ഓരോന്നു പറയുന്നു.