സംസ്ഥാന കായികോത്സവത്തിൽ താരമായ ഒരച്ഛനെയും മക്കളും. ഇദ്ദേഹത്തിന്റെ 3 മക്കളും ഇക്കുറി സംസ്ഥാന കായികമേളയിൽ മത്സരിക്കുന്നുണ്ട്. പ്ലസ് ടു കാരിയായ മൂത്തമകൾ ലിസ്ബത് കരോളിൻ ജോസഫ് രാജ്യാന്തര താരമാണ്. സംസ്ഥാന കായികമേളയിൽ സീനിയർ പെണ്‍കുട്ടികളുടെ ലോങ് ജംപ് മത്സരത്തിൽ ലിസ്ബത് സ്വർണം നേടി. ട്രിപ്പിൾ ജമ്പിലും മത്സരിച്ചു. ചേച്ചിയുടെ പാത പിന്തുടർന്ന് ഫിലോ ഏഞ്ചൽ ജോസഫും ആൻ ടെറിൻസ് ജോസഫും ഇക്കുറി കോഴിക്കോടിന് വേണ്ടി മത്സരിച്ചു. ഫിലോ സബ്ജൂനിയർ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിലും ആൻ സബ്ജൂനിയർ പെണ്‍കുട്ടികളുടെ ഹൈജമ്പിലുമാണ് മത്സരിച്ചത്.
കായിക താരമാകുകയെന്ന തന്റെ മോഹം മക്കളിലൂടെ സഫലീകരിക്കുകയാണ് ഈ അച്ഛൻ. എന്തായാലും മേളയിലെ താരങ്ങളായിരിക്കുകയാണ് ഇവർ.