സ്കൂള്‍ കായികമേളയില്‍ ജാവലിന്‍ ത്രോയില്‍ മല്‍സരിക്കുന്ന എല്‍.അനില നല്ലൊരു കലാകാരി കൂടിയാണ്. അടൂർ ഗവൺമെന്റ് സ്കൂൾ വിദ്യാർഥിനിയായാണ് ഇൗ മിമിക്രി താരം.
കായിക മൽസരത്തെക്കുറിച്ചുള്ള കാണികളുടെ പിന്തുണ കണ്ടറിയാനിറങ്ങിയ ഞങ്ങളുടെ കണ്ണ് എത്തിയത് ഗാലറിയിരുന്ന അനിലയിലും കൂട്ടുകാരിലും. നന്നായി മിമിക്രി കാണിക്കുമെന്ന് ഒപ്പമിരുന്നവർ പറഞ്ഞതോടെ എങ്ങനെയും ക്യാമറയ്ക്ക് മുന്നിൽ നിന്ന് രക്ഷപെടാനായി അനിലയുടെശ്രമം. ഒടുവിൽ നിർബബന്ധത്തിന് വഴങ്ങി അനില ആ കഴിവ് അങ്ങ് പ്രകടിപ്പിച്ചു.
വെറുതെ ഒരുരസത്തിന് തുടങ്ങിയതെങ്കിലും ഇപ്പോൾ മിമിക്രിയും ജീവിതത്തിന്റെ ഭാഗം. പരിമിത സാഹചര്യങ്ങളോട് പടവെട്ടിയാണ് അനില ഇവിടം വരെയെത്തിയത്. അതു കൊണ്ടു തന്നെ കലയിൽ നിന്ന് കായികത്തിലെത്തുമ്പോഴും ഊർജം കൂടുന്നതല്ലാതെ തെല്ലും കുറഞ്ഞില്ല. ഈ നിശ്ചയ ദാർഡ്യമാണ് ഇവിടം വരെയെത്തിച്ചതും.