ronaldo-mask

കൊറോണ വൈറസിന് അങ്ങനെ വലിപ്പചെറുപ്പം ഒന്നുമില്ല. ആർക്കും വരാം. അതുകൊണ്ട് കോവിഡ് നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും കർശനമായും പാലിക്കണം. ഈ നിർദേശം വ്യക്തമാക്കുകയാണ് കേവലം 22 സെക്കൻഡ് മാത്രമുള്ള ഈ വൈറൽ വിഡിയോ. മാസ്ക് ധരിക്കാതെ മൽസരം കണ്ടുകൊണ്ടിരുന്ന സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയോടാണ് ജീവനക്കാരി മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടത്.

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന പോർച്ചുഗൽ-ക്രൊയേഷ്യ മത്സരത്തിനിടെയാണ് സംഭവം. ഗ്യാലറിയിൽ സഹതാരങ്ങൾക്കൊപ്പം മാസ്ക് ധരിക്കാതെയായിരുന്നു താരത്തിന്റെ ഇരുപ്പ്. ഇതു ശ്രദ്ധയിൽപ്പെട്ട ജീവനക്കാരി അടുത്തെത്തി മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു. നിർദേശം കേട്ടപ്പോൾ തന്നെ ഒരു മടിയും കൂടാതെ സമീപത്തുണ്ടായിരുന്ന മാസ്ക് താരം മുഖത്ത് അണിയുകയും ചെയ്തു. വിഡിയോ കാണാം.