സച്ചിനും യുവരാജിനുമെല്ലാം ഇതാ രഞ്ജിയിലൊരു പിന്മുറക്കാരന്. പന്ത്രണ്ടാം വയസില്‍ ബിഹാറിനായി രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വൈഭവ് സൂര്യവംശിയെന്ന കൗമാരക്കാരന്. പട്നയിലെ മോയിന്‍ ഉള് ഹഖ് സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെയായിരുന്നു ആദ്യ കളി.
ഒന്‍പതാം വയസില്‍ ക്രിക്കറ്റ് കളി തുടങ്ങിയതാണ് വൈഭവ്. അച്ഛനായിരുന്നു ആദ്യ ഗുരു. സര്ട്ടിഫിക്കറ്റുകളനുസരിച്ചാണെങ്കില് അരങ്ങേറ്റം കുറിക്കുമ്പോള്‍ 12 വയസും 284 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം. സച്ചിന് അരങ്ങേറ്റം കുറിക്കുമ്പോള്‍ 15 വയസും 230 ദിവസവും യുവരാജ് അരങ്ങേറ്റം കുറിക്കുമ്പോള്‍ 15 വയസും 57 ദിവസുമായിരുന്നു പ്രായം. മുംബൈക്കെതിരായ ആദ്യ ഇന്നിങ്സില്‍ 19 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 12 റണ്‍സും മാത്രമാണ് കുട്ടിത്താരത്തിന് ബിഹാറിനായി നേടാനായത്.
ഇന്ത്യ ബി ടീമിനായി മുന്‍പ് കളിച്ചിട്ടുള്ള വൈഭവ് രണ്ട് അര്‍ധ സെഞ്ചറികളടക്കം 177 റണ്‍സാണ് ആറ് ഇന്നിങ്സുകളില്‍ നിന്നായി നേടിയിട്ടുണ്ട്. മങ്കാദ് ട്രോഫിയില്‍ സെഞ്ചറിയും മൂന്ന് അര്‍ധ സെഞ്ചറിയുമടക്കം 393 റണ്‍സും നേടിയിട്ടുണ്ട്. അതേസമയം, വൈഭവിന്റെ പ്രായത്തെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ തര്‍ക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. പഴയ അഭിമുഖത്തില്‍ 2023 സെപ്റ്റംബറില്‍ 14 വയസാകുമെന്ന് വൈഭവ് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം. സര്‍ട്ടിഫിക്കറ്റുകളില്‍ വൈഭവിന്റെ ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്നത് മാര്‍ച്ച് 27,2011 ആണെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടുന്നു.
Vaibhav Suryavanshi, aged 12, creates buzz with debut in Ranji Trophy