k-vasuki-3

നാടുനേരിട്ട കൊടും ദുരിതത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് ജനങ്ങളെല്ലാം. സാധാരണക്കാരും ജനപ്രതിനിധികളും ഭരണസിരാകേന്ദ്രങ്ങളിൽ ചുക്കാൻ പിടിക്കുന്നവരുമെല്ലാം ഒരേ മനസ്സോടെ ഒന്നിച്ചുനിന്നാണ് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കയ്യും മെയ്യും മറന്നുള്ള പ്രവർത്തനങ്ങൾക്കിടയിൽ പലരും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

 

k-vasuki-2

ഈ പ്രളയ കാലത്ത് ജനങ്ങളുടെ ഒപ്പം നിൽക്കുന്ന നിലപാടുകളിലൂടെ ജനമനസ്സുകളിൽ കുടിയേറിയ ഉദ്യോഗസ്ഥയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി. ക്യാംപുകളിൽ കഴിയുന്ന ജനങ്ങൾക്ക് ഭക്ഷണവും വസ്ത്രവുമെത്തിക്കുന്ന വോളന്റിയർമാരെ അഭിനന്ദിക്കുന്ന തിരുവനന്തപുരം കലക്ടർ വാസുകിയുടെ വാക്കുകൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാമായിരുന്നു.

 

vasuki-1

ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്കും വേളണ്ടിയർമാർക്കുമൊപ്പം ഒരു സാധാരണക്കാരിയെ പോലെ ഭക്ഷണം കഴിക്കുന്ന കളക്ടറുടെ വീഡിയോണ് ഇപ്പോൾ വീണ്ടും തരംഗമാകുന്നത്. തക്കസമയങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചും ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേയ്ക്ക് ഓടി നടന്ന് കാര്യങ്ങള്‍ വിലയിരുത്തിയും വോളണ്ടിയേഴ്‌സിന് മാതൃകയും ധൈര്യവും നല്‍കി വാസുകി നടത്തിയ സേവനങ്ങള്‍ മറക്കാനാവാത്തതാണ്. 

 

ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും ഇന്ന് കേരളജനതയുടെ കണ്ണിലുണ്ണിയാണ് വാസുകി. സുനാമി ദുരിതം കണ്ട് മനം മടുത്ത് മെഡിക്കൽ രംഗത്തെ എല്ലാ സുഖങ്ങളും വലിച്ചെറിഞ്ഞു ജനസേവനത്തിനിറങ്ങിയ ഡോക്ടറാണ് വാസുകി. അവരുടെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടുകൾ എന്നും പ്രശംസിക്കപ്പെട്ടിരുന്നു. വാസുകിയുടെ ഭർത്താവ്  കാര്‍ത്തികേയന്‍ കൊല്ലം ജില്ലാ കളക്ടറുമാണ്.