wifeelope

കാമുകനൊപ്പം ഒളിച്ചോടാൻ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തന്നെ വിവാഹം കഴിച്ചതെന്നും യുവതി മറ്റൊരാളുമായി സ്നേഹത്തിലായിരുന്നുന്നെന്നും മനസിലായ യുവാവ് കാമുകനൊപ്പം പോകാന്‍ യുവതിയെ സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ മാസം മെയ് പത്തിനായിരുന്നു ഇരുവരുടെയും വിവാഹം.  

 

വിവാഹം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ക്കുള്ളിൽ തന്നെ ഭാര്യ ദാമ്പത്യജീവിതത്തില്‍ അസന്തുഷ്ടയാണെന്ന് ഭര്‍ത്താവ് സനോജ് കുമാർ മനസിലാക്കി. കാര്യം അന്വേഷിച്ചപ്പോൾ ഭാര്യ മറ്റൊരു യുവാവുമായുള്ള പ്രണയവിവരം അറിയിച്ചു. പത്തുവര്‍ഷമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന്  പ്രിയങ്ക കുമാരി സനോജിനോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള കാര്യം വീട്ടില്‍ അറിയിച്ചെങ്കിലും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന് സമ്മതിച്ചില്ല എന്നും യുവതി പറ‍ഞ്ഞു. 

 

കാര്യങ്ങള്‍ മനസിലാക്കിയ ഭര്‍ത്താവ് സനോജ്,  കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യക്ക് സഹായം ചെയ്ത് കൊടുക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ് 20 ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒളിച്ചോടിയത്. എന്നാല്‍ നാട്ടുകാര്‍ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഭാര്യ, അവളുടെ കാമുകനായ ജിതേന്ദ്രക്കൊപ്പം പോകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ഇരുവരും പോയ കാര്യം തന്‍റെ അറിവോടെയായിരുന്നു എന്നും സനോജ് കുമാർ പൊലീസിനെ അറിയിച്ചു.

 

Man helps his wife to elope with her lover