1950 നവംബര്‍ അഞ്ചിന് മഞ്ചൂറിയന്‍ ഭാഗത്തെ ചൈനീസ് മിലിട്ടറി കേന്ദ്രങ്ങളില്‍ ആണവാക്രമണം നടത്താന്‍ അമേരിക്കന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ഉത്തരവിട്ടിരുന്നു. ഒമ്പത് മാര്‍ക്ക്-4 ആണവബോംബുകള്‍ വ്യോമസേനയുടെ ഒമ്പതാം ബോബ് ഗ്രൂപ്പിനു കൈമാറാനും പ്രസിഡന്റ് നിര്‍ദേശം നല്‍കി.
യാലു നദിക്കരയില്‍ അമേരിക്കന്‍ സൈന്യത്തിനു തിരിച്ചടിയുണ്ടായപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നു പ്രസിഡന്റ് ട്രൂമാന്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ചൈന പിന്മാറാന്‍ കൂട്ടാക്കിയില്ല. ആണവായുധം പ്രയോഗിച്ചാല്‍ ചൈനയുമായുള്ള വമ്പന്‍യുദ്ധത്തിലേക്കു കാര്യങ്ങള്‍ നീങ്ങുമെന്നു പെന്റഗന്‍ അറിയിച്ചതോടെയാണ് ആണവഭീഷണി ഒഴിവായത്.
സോവിയറ്റ് യൂണിയന്‍ ജപ്പാനെ ആക്രമിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്തതോടെ പ്രസിഡന്റ് ഐസന്‍ഹോവറും സാഹസത്തില്‍നിന്നു പിന്മാറുകയായിരുന്നു.