തീവ്രവാദ സംഘടനയായ െഎ.എസ് പുറത്തുവിട്ട ഹിറ്റ് ലിസ്റ്റില്‍ നാല് വയസുകാരനായ ബ്രിട്ടിഷ് രാജകുമാരന് ജോര്‍ജിന്റെ പേരും. സമൂഹ മാധ്യമങ്ങളലില്‍ പോസ്റ്റ് ചെയ്ത ഭീഷണി കുറിപ്പിലാണ് രാജകുമാരന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
െഎ.എസിന്റെ രഹസ്യ സന്ദേശ സര്‍വീസായ ടെലിഗ്രാമിലൂടെയാണ് ഹിറ്റ് ലിസ്റ്റില്‍ ഉള്പ്പപെടുത്തിയിട്ടുള്ളവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. "സ്ക്കൂള് ഈ വര്‍ഷം നേരത്തെ തുടങ്ങി " എന്ന അടിക്കുറിപ്പോടുകൂടി ജോര്‍ജ് രാജകുമാരന് സ്ക്കൂളിന്റെ മുന്നില്‍ നില്ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഭീഷണി പുറത്ത് വന്നതോടുകൂടി രാജകുമാരന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.
ജോര്‍ജ് പഠിക്കുന്ന തോമസ് ബാറ്റര്‍സി സ്ക്കൂളില്‍ മോഷണം നടത്താന്‍ ശ്രമിച്ചതിന് കഴിഞ്ഞയാഴ്ച്ചയാണ് ഒരു യുവതി പൊലീസ് പിടിയിലായത്. ഇതാദ്യമായല്ല രാജകുടുംബാംഗങ്ങള്‍ക്ക് നേരേ െഎ.എസ്. ഭീഷണി മുഴക്കുന്നത്. ജിഹാദികളെ ആക്രമിക്കാന്‍ വില്ല്യം രാജകുമാരനെ വെല്ലുവിളിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. 2015ല്‍ ബ്രിട്ടിഷ് രാജ്ഞിയും െഎ.എസ്. ഭീഷണി നേരിട്ടിരുന്നു.