കാമുകിയുമായി പിരിഞ്ഞപ്പോൾ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഇങ്ങനെയൊരു പണി കിട്ടുമെന്ന്. മുൻകാമുകി കൊടുത്ത എട്ടിന്റെ പണിയിൽ ഞെട്ടിയിരിക്കുകയാണ് കാമുകൻ. തെറ്റിപ്പിരിഞ്ഞ കാമുകനോടുള്ള ദേഷ്യം തീർക്കാൻ കാർ ഇടിച്ചു തകർക്കുകയാണ് യുവതി.
സൗത്ത് അമേരിക്കൻ രാജ്യമായ പെറുവിൽ അരങ്ങേറിയ സംഭവം എന്ന് പറഞ്ഞാണ് സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറൽ ആകുന്നത്. വൈറല്ഹോഗ് എന്ന യുട്യൂബ് ചാനലിലാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. തന്റെ ബിഎംഡബ്ല്യു വൺ സീരിസ് ഉപയോഗിച്ചാണ് കാമുകന്റെ കാർ തകർക്കുന്നത്.
ആദ്യ ഇടി ഇടിക്കുന്നതിന് മുൻപ് തന്നെ കാമുകൻ കാറിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർച്ചയായി നാലു തവണ കാറിൽ ഇടിച്ചതിന് ശേഷമാണ് യുവതി പിന്മാറുന്നത്. ഏകദേശം 30 ലക്ഷം രൂപ ഇന്ത്യയിൽ വിലയുള്ള ബിഎംഡബ്ല്യു വൺ സീരിസ് ഉപയോഗിച്ചാണ് കാർ ഇടിച്ചു തകർത്തത്. എന്നാൽ കാമുകന്റെ കാർ ഏതെന്ന് വ്യക്തമല്ല.