plane-luggage

ഇത്തരത്തിലുള്ള പെട്ടികൾ വിമാനയാത്രയിൽ കാണുകയാണെങ്കിൽ ഒന്ന് സൂക്ഷിക്കണം. അത്തരത്തിൽ പേടിപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് വിമാനത്താവള ജീവനക്കാരൻ.

റെഡിറ്റിലെ ഒരു ഫോറത്തിനിടെയാണ് ഇത്തരത്തിലുള്ള ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആശുപത്രിയിലേക്കുള്ള ശരീരഭാഗങ്ങൾക്ക് സമീപം ആളുകളുടെ ലഗേജുകൾ സൂക്ഷിക്കാൻ സാധ്യതയുണ്ടന്നുള്ള രഹസ്യങ്ങൾ വരെ ജീവനക്കാർ പങ്കുവച്ചു. വിമാനങ്ങളില്‍ മൃതദേഹങ്ങൾ അയക്കാറുണ്ട്. ചിലത് ശവപ്പെട്ടിയിലും മറ്റ് ചിലത് അല്ലാതെയും. ഇങ്ങനെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന പെട്ടിയിൽ നിന്ന് ദ്രാവകം പുറത്തുവരുന്നത് താൻ കണ്ടിട്ടുണ്ടെന്നും ജീവനക്കാരൻ വെളിപ്പെടുത്തി. ഇത് തൊട്ടടുത്ത ലഗേജുകളിലേക്കും പടരും. എന്നാൽ റാമ്പിൽ ജോലി ചെയ്യുന്ന മറ്റൊരാൾ ഇക്കാര്യം നിഷേധിച്ചു. 

മനുഷ്യദേഹങ്ങളില്‍നിന്ന് ഇങ്ങനെ ചീഞ്ഞ് ഒലിക്കാനുള്ള സാധ്യത തീരെ കുറവാണ്. എന്നാല്‍ കടല്‍മത്സ്യങ്ങളില്‍ ഇങ്ങനെ സംഭവിക്കാമെന്നും ഇയാള്‍ പറയുന്നു. എന്നാൽ ഇത്തരം മത്സ്യങ്ങൾ 90 അല്ലെങ്കിൽ 180 ഡിഗ്രി തിരിയുമ്പോൾ ചോർന്നൊലിക്കാത്തതായി കുറച്ച് ചെലവേറിയ കൂളറുകൾ മാത്രമേയുള്ളൂ. പലപ്പോഴും പഴകിയ മത്സ്യങ്ങൾ ഇത്തരത്തിൽ കടത്താറുണ്ട്.

ഹീത്രോ വിമനത്താവളത്തിൽ ജോലി ചെയ്യുന്ന ഡോക്ടർ സ്റ്റെഫാനി ഗ്രീൻ തന്റെ അനുഭവം വിശദീകരിച്ചതും ഫോറത്തിനെത്തിയവരിൽ നടുക്കം ഉളവാക്കുന്നതായിരുന്നു. “രക്തം ഒഴുകുന്ന ആ സ്യൂട്ട്‌കേസ് ലഗേജുകളുടെ അവസാന ഭാഗത്തായിരുന്നു. ഒരു ദശകത്തിലേറെക്കാലം ഹീത്രോ വിമാനത്താവളത്തിലെ ഹെൽത്ത് കൺട്രോൾ യൂണിറ്റിൽ ചെലവഴിച്ച ഡോക്ടർ എന്ന നിലയിൽ സംശയിക്കപ്പെട്ട ആ സാംസോണൈറ്റ് കേസ് തുറക്കാനുള്ള ചുമതല എനിക്കായിരുന്നു.’

'ദുർഗന്ധം വമിക്കുന്ന ആ പെട്ടിയിലുണ്ടായിരുന്നത് പത്രക്കടലാസുകളും, രക്തമൊലിക്കുന്ന ഒരു കടലാസ് പാക്കറ്റും ആയിരുന്നു. രോമമില്ലാത്ത , വികലാംഗനാക്കപ്പെട്ട ഒരു പാവം ജീവി. കുരങ്ങിനെ പോലെ തോന്നി' യെന്നും അവർ പറ‍ഞ്ഞു നിർത്തി. ചർച്ചകൾ ഇങ്ങനെ നീെണ്ടങ്കിലും ആർക്കും സത്യാവസ്ഥ പറയാൻ സാധിച്ചിട്ടില്ല.