ഗുൽഷൻ എവിംഗിന്റേയും ജീവനെടുത്ത് കോവിഡ്. ഇന്ത്യൻ വംശജയും മുതിർന്ന പത്രപ്രവർത്തകയുമായ ഗുൽഷൻ എവിംഗിന്റെ മരണം ലണ്ടനിൽ വച്ചായിരുന്നു. 92 വയസ്സായിരുന്നു.30 വർഷം നീണ്ട തൊഴിൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത കയ്യൊപ്പ് പതിപ്പിച്ചാണ് ഗുൽഷൻ മടങ്ങുന്നത്.ഫാഷൻ,സ്റ്റാർ ആൻഡ് സ്റ്റെൽ,ഈവ്സ് വീക്കിലി എന്നീ പ്രമുഖ മാഗസിനുകളുടെ എഡിറ്ററായി പ്രവർത്തിച്ച എവിംഗ്, ഗ്രിഗറി പെക്ക്, കാരി ഗ്രാന്റ്, അവ ഗാർഡനർ, എന്നിവരുൾപ്പെടെയുള്ള ലോകതാരങ്ങളുമായി അഭിമുഖം നടത്തിരുന്നു. ആ കാലഘട്ടത്തിലെ പ്രമുഖരായ അഭിനേതാക്കളുടേയും രാഷ്ട്രീയക്കാരുമായെല്ലാം ഇഷ്ടപെട്ട മാധ്യമപ്രവർത്തക ആയിരുന്നു അവർ.
1928 ൽ മുംബൈയിലെ ഒരു പാഴ്സി കുടുംബത്തിലാണ് എവിംഗ് ജനിച്ചത്. പത്രപ്രവർത്തകയെന്ന നിലയിൽ,തന്റെ ജീവിതശൈലി ഏറ്റവും നന്നായി ആസ്വദിച്ച വ്യക്തികൂടിയാണ് എവിംഗ്.ഗ്രിഗറി പെക്ക്, കാരി ഗ്രാന്റ്, ഡാനി കെയ് എന്നിവരെ ചെയ്ത അഭിമുഖം അമ്മയുടെ ഏറ്റവും മികച്ച അഭിമുഖങ്ങളായിരുന്നു എന്ന് എവിംഗിന്റെ മകളും ലണ്ടനിൽ ജേണലിസ്റ്റുമായ മകൾ അഞ്ജലി ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.കാരി ഗ്രാന്റെ സംസാരശൈലി അമ്മ നന്നായി അനുകരിക്കുമായിരുന്നു എന്നും അഞ്ജലി ഓർത്തെടുക്കുന്നു.
1955 ൽ യുകെയിൽ പത്രപ്രവർത്തകനായ ഗൈ, എവിംഗിനെ വിവാഹം കഴിച്ചു. മുംബൈയിലെ ഒരു പാർട്ടിയിലാണ് ഇരുവരും കണ്ടുമുട്ടിയതും ഇഷ്ടത്തിലാകുന്നതും. 1990 ൽ ഇംഗ്ലണ്ടിലേക്ക് പോയ ഇവർ വിരമിച്ച ശേഷം റിച്ച്മണ്ടിൽ താമസമാക്കി. 2018 ൽ 87 ആം വയസ്സിൽ ഗൈ ക്യാൻസർ ബാധിച്ച് മരിച്ചു.
കോവിഡ് ബാധിച്ച് ബ്രിട്ടണിൽ ഇതുവരെ 171,253 പേർ മരിച്ചു ഇവരുടെ കൂടെ എവിംഗും യാത്രയായി. എന്നാൽ രോഗലക്ഷണങ്ങൾ കാണിച്ചിട്ടും കോവിഡിനുള്ള എവിംഗിന്റെ പരിശോധനയിൽ കാലതാമസം നേരിട്ടതായി മകൾ അഞ്ജലി ആരോപിച്ചു, ആശുപത്രിയിൽ ഉണ്ടായിരിക്കേണ്ട പരിചരണം ലഭിച്ചില്ലെന്നും അഞ്ജലി കൂട്ടിച്ചേർത്തു. മരിക്കുന്നതിന് ഒരാഴ്ചയിലധികം മുമ്പ് അവരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു.എന്നാൽ കഴിഞ്ഞ ബുധനാഴ്ച വരെ സാമ്പിളുകൾ ശേഖരിച്ചു. രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് ഇത് ലബോറട്ടറിയിൽ എത്തിച്ചതെന്നും മകൾ പറയുന്നു. മരിച്ച് ഒരു ദിവസം കഴിഞ്ഞാണ് എവിംഗിന് കോവിഡ് സ്ഥിരീകരിച്ചത്.