china-clouds

ചൈനയുടെ ആകാശത്ത് പ്രത്യക്ഷമായത് വിചിത്ര മേഘക്കൂട്ടം. മമാന്റസ് മേഘങ്ങൾ എന്നറിയപ്പെടുന്ന സഞ്ചിമേഘമാണിതെന്ന് വിദഗ്ധർ വ്യക്തമാക്കി. ഹീബെ പ്രവിശ്യയിലെ സിങ്റ്റായ് നഗരത്തിനു മുകളിലാണ് വിചിത്ര മേഘക്കൂട്ടം പ്രത്യക്ഷമായത്. ആകാശത്തു നിന്ന് മഞ്ഞുപന്തുകൾ തൂങ്ങിക്കിടക്കുന്നതുപോലെയാണ് ഇവ ദൃശ്യമായത്. ഗോളാകൃതിയിൽ രൂപപ്പെടുന്ന മേഘക്കൂട്ടങ്ങളാണിത്. കടുത്ത പ്രളയത്തിനു പിന്നാലെ വിചിത്ര മേഘക്കൂട്ടം ദൃശ്യമായത് പ്രദേശവാസികളിൽ ഭീതിയുണർത്തി.

കിഴികൾ പോലെ ആകാശത്തുനിന്നും തൂങ്ങിക്കിടക്കുന്ന മേഘക്കൂട്ടം വലിയ ആലിപ്പഴവീഴ്ചയ്ക്കും ഇടിയോടു കൂടിയ കടുത്ത മഴയ്ക്കും കാരണമാകാറുണ്ട്. കനത്ത പേമാരിക്കും കൊടുങ്കാറ്റിനും മുന്നോടിയായി ഇവ രൂപപ്പെടാറുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി. ഈ മേഘക്കൂട്ടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

വിഡിയോ കാണാം: