Talking-point

ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇനി അന്വേഷിക്കും. പിടിയിലായ പദ്മകുമാറിനും കുടുംബത്തിനും അഞ്ചുകോടി രൂപയുടെ ബാധ്യതയുണ്ടെന്നും അതുമായി ബന്ധപ്പെട്ടു പത്തുലക്ഷത്തിന്റെ അടിയന്തിര ബാധ്യത തീർക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാർ വ്യക്തമാക്കിയത്. പ്രതികളുടെ കാര്യത്തിലോ പൊലീസിന്റെ അന്വേഷണത്തിന്റെ കാര്യത്തിലോ അതുവരെ ഒരു സംശയവും ഇല്ലാതിരുന്നവർക്കും പൊലീസ് പറയുന്നതിൽ ചില പൊരുത്തക്കേടുകൾ തോന്നിയത് അവിടെ നിന്നാണ്. ആറുകോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്നു പറയുന്നയാൾ അഞ്ചുകോടിയോളം രൂപയുടെ ബാധ്യതയുടെ തിരിച്ചടവിനു അത് പലിശ നൽകാനാണെങ്കിൽ കൂടി 10 ലക്ഷം രൂപയ്ക്കു വേണ്ടി ഇങ്ങനെ ഒരു കൃത്യം ചെയ്യുമോ? വിഡിയോ കാണാം.

Talking Point on Oyoor case investigation