TOPICS COVERED

തിരുവള്ളൂവർ ഗുമ്മിടിപൂണ്ടിക്ക് സമീപം കവരൈപ്പേട്ടയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ, ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം. അപകടത്തിൽ 13 കോച്ചുകൾ പാളം തെറ്റി. 2 കോച്ചുകൾക്ക് തീപിടിച്ചതും ആശങ്കയ്ക്ക് വഴിവെച്ചു. ആളപായമില്ല എന്നത് വലിയ ആശ്വാസമായി. രാത്രി 8.27 ഓടെയാണ് അപകടം ഉണ്ടായത്. കവരൈപ്പേട്ടയ്ക്ക് സമീപം ദണ്ഡവാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഭാഗമതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.‌ വി‍ഡിയോ കാണാം.

Special programme on Tiruvallur train accident: