പാലക്കാടന്‍ കാറ്റത്ത് ആരുടെ പതാകപറക്കും ? ആര് വീഴും ആര് വാഴും ? ചേലക്കരയോ ട്രെന്‍റ് സെന്‍റര്‍ ? വയനാടന്‍ പോരാട്ടച്ചൂട് എത്രത്തോളം കാണും നമ്മള്‍ ? ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പ് ത്രില്ലറിന് ഇനി 28 ദിവസം മാത്രം. നവംബര്‍ 13ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണല്‍.. ഒപ്പം, മഹാരാഷ്ട്രയും ജാര്‍ഖണ്ഡും വിധി എഴുതും. നവംബര്‍ 20ന് ഒറ്റ ഘട്ടമായി മഹാതിരഞ്ഞെടുപ്പ്.. ജാര്‍ഖണ്ഡ‍് നവംബര്‍ 13നും 20നും രണ്ട് ഘട്ടമായും വിധി എഴുതും. അപ്പോഴിനി തിരഞ്ഞെടുപ്പ് ത്രില്ലര്‍ കാലം. ദിവസമെണ്ണി കാത്തിരിക്കുന്ന കേരളത്തിന് മുന്നില്‍ ഇപ്പോള്‍ ആകാംക്ഷ... ആരൊക്കെയാകും സ്ഥാനാര്‍ത്ഥികള്‍ എന്നതാണ്. അതേലക്കടക്കം സമഗ്രമായി..